Satyaki Savarkar | ലന്‍ഡനില്‍ നടത്തിയ പ്രസ്താവന വ്യാജം; രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ട കേസുമായി വിഡി സവര്‍കറുടെ പേരമകന്‍ സത്യാകി
Apr 13, 2023, 12:58 IST
ന്യൂഡെല്‍ഹി: (www.kvartha.com) രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ട കേസുമായി വിഡി സവര്‍കറുടെ പേരമകന്‍ സത്യാകി സവര്‍കര്‍. മഹാരാഷ്ട്രയിലാണ് കേസ് നല്‍കിയിരിക്കുന്നത്. സത്യാകി സവര്‍കറുടെ അഭിഭാഷകര്‍ ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരമാണ് കേസ് നല്‍കിയത്. സവര്‍കറെ കുറിച്ച് രാഹുല്‍ ഗാന്ധി ലന്‍ഡനില്‍ നടത്തിയ പ്രസ്താവന വ്യാജമാണെന്നാണ് കേസില്‍ പറയുന്നത്.
കേസ് നല്‍കിയ വിവരം സ്ഥിരീകരിച്ച സത്യാകി സവര്‍കര്‍ കേസ് നമ്പര്‍ വാങ്ങാന്‍ ശനിയാഴ്ച അഭിഭാഷകര്‍ കോടതിയിലെത്താന്‍ പറഞ്ഞുവെന്നും വ്യക്തമാക്കി. തന്റെ അഞ്ചോളം സുഹൃത്തുക്കള്‍ ചേര്‍ന്ന് മുസ്ലിം യുവാവിനെ മര്‍ദിച്ചപ്പോള്‍ തനിക്ക് സന്തോഷമുണ്ടായെന്ന് വിഡി സവര്‍കര്‍ ഒരു പുസ്തകത്തിലെഴുതിയിട്ടുണ്ടെന്നാണ് രാഹുല്‍ ഗാന്ധി ലന്‍ഡനില്‍ പറഞ്ഞത്. എന്നാല്‍ ഈ പ്രസ്താവന തെറ്റാണെന്നാണ് സത്യാകി സവര്‍കര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
സവര്‍കറുടെ ജീവിതത്തില്‍ ഒരിക്കലും അത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്ന് പറഞ്ഞ പേരമകന്‍ അദ്ദേഹം ജനാധിപത്യത്തിലാണ് വിശ്വസിച്ചിരുന്നതെന്നും മുസ്ലിങ്ങളോട് ശാസ്ത്രീയമായ രീതി സ്വീകരിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടതെന്നും വ്യക്തമാക്കി.
സവര്‍കറെ കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ ഇത്തരമൊരു പ്രസ്താവന തെറ്റെന്ന് മാത്രമല്ല, അദ്ദേഹത്തെ അപമാനിക്കാന്‍ ലക്ഷ്യമിട്ടുമുള്ളതാണെന്നും സത്യാകി സവര്‍കര്‍ ചൂണ്ടിക്കാട്ടുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ വീഡിയോ തെളിവ് ഉള്‍പെടെ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: VD Savarkar's grandson approaches court with criminal defamation complaint against Rahul Gandhi, New Delhi, News, Rahul Gandhi, Politics, Case, Satyaki Savarkar, Trending, Muslims, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.