Stray Dog | ആശുപത്രി തറയില്‍ അതീവ ഗുരുതരാവസ്ഥയില്‍ രക്തമൊലിപ്പിച്ച് കിടക്കുന്ന രോഗിയുടെ സമീപത്ത് തെരുവ് നായ; ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്

 



കുശിനഗര്‍: (www.kvartha.com) ഉത്തര്‍പ്രദേശിലെ ഒരു ആശുപത്രിയില്‍ നിന്ന് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ്. ആശുപത്രി തറയില്‍ നിരത്തിയിട്ടിരിക്കുന്ന കിടക്കയ്ക്ക് താഴെ  അതീവ ഗുരുതരാവസ്ഥയില്‍ രക്തമൊലിപ്പിച്ച് കിടക്കുന്ന രോഗിയുടെ സമീപത്ത് തെരുവ് നായ ഉലാത്തുന്ന ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 

കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളതാണ് ഈ ഞെട്ടിക്കുന്ന ദൃശ്യം. ഈ രോഗിയുടെ സമീപത്തായി തെരുവ് നായ നടക്കുന്നതായും ദൃശ്യത്തില്‍ കാണിക്കുന്നുണ്ട്. ഈ സമയം ആശുപത്രിയില്‍ രോഗിക്ക് സമീപം ഡോക്ടറെ നഴ്‌സോ ആരും തന്നെ ഉണ്ടായിരുന്നില്ലെന്നാണ് എന്‍ഡിടിവി റിപോര്‍ട് ചെയ്യുന്നത്.  

അതേസമയം തലയ്ക്കും മുഖത്തും ഗുരുതരമായി പരുക്കേറ്റ ഇയാള്‍ അപകടത്തില്‍പെട്ടയാളാണെന്ന് ആശുപത്രിയുടെ ചുമതലയുള്ള ഡോക്ടര്‍ എസ് കെ വര്‍മ പറഞ്ഞു. ഇയാള്‍ മദ്യപിച്ചിരുന്നതായും ചികിത്സയ്ക്കിടെ പലതവണ കിടക്കയില്‍ നിന്ന് വീണതായുമാണ് ഡോക്ടര്‍ വര്‍മ പറയുന്നത്. 

Stray Dog | ആശുപത്രി തറയില്‍ അതീവ ഗുരുതരാവസ്ഥയില്‍ രക്തമൊലിപ്പിച്ച് കിടക്കുന്ന രോഗിയുടെ സമീപത്ത് തെരുവ് നായ; ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്


വീഡിയോ എടുക്കുമ്പോള്‍, ഡോക്ടറും ഡ്യൂടിയിലുള്ള വാര്‍ഡ് ബോയിയും മറ്റൊരു വാര്‍ഡില്‍ ഗുരുതരാവസ്ഥയിലെത്തിയ വേറെ രോഗിയെ പരിശോധിക്കുകയായിരുന്നുവെന്നും രോഗിയെ പിന്നീട് ഗോരഖ്പൂരിലെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതായും ഡോക്ടര്‍ വര്‍മ പറഞ്ഞു. അതേസമയം ആശുപത്രിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. 

Keywords: News,National,India,Uttar Pradesh,Local-News,hospital,Doctor, Uttar Pradesh: Bleeding injured man lies on floor in government hospital, dog walks around him
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia