കര്‍ണാടക: മലയാളികളായ എന്‍.എ. ഹാരിസോ, യു.ടി. ഖാദറോ മന്ത്രിയാവാന്‍ സാധ്യത
May 8, 2013, 18:28 IST
ADVERTISEMENT
ബാംഗ്ലൂര്‍: കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലേറുമ്പോള്‍ മന്ത്രിസഭയില്‍ മലയാളിയായ ഒരാള്‍ ഉണ്ടാവുമെന്ന് ഉറപ്പായി. ശാന്തി നഗറില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എന്‍.എ. ഹാരിസ്, മംഗലാപുരത്ത് നിന്ന് ജയിച്ച യു.ടി. ഖാദര്‍, ബാംഗ്ലൂര്‍ സര്‍വജ്ഞ നഗറില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെ.ജെ. ജോര്‍ജ് എന്നിവരില്‍ ആരെങ്കിലുമൊരാള്‍ മന്ത്രിസഭയിലുണ്ടാകുമെന്നാണ് കരുതുന്നത്.
കൂടുതല്‍ സാധ്യത എന്‍.എ. ഹാരിസിനും യു.ടി. ഖാദറിനുമാണ്. കോണ്‍ഗ്രസ് നേതാവും പ്രമുഖ വ്യവസായിയുമായ കാസര്‍കോട് കീഴൂരിലെ ഡോ. എന്‍.എ. മുഹമ്മദിന്റെ മകനാണ് എന്‍.എ. ഹാരിസ്. ഇത് രണ്ടാം തവണയാണ് ശാന്തിനഗറില്‍ നിന്നും കര്‍ണാടക നിയമസഭയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. യു.ടി. ഖാദറാകട്ടെ ഇത് മൂന്നാംതവണയും. ഉപ്പള സ്വദേശിയായ യു.ടി. ഖാദര്‍ പിതാവ് യു.ടി. ഫരീദിന്റെ മരണത്തെതുടര്‍ന്നാണ് രാഷ്ട്രീയ രംഗത്തിറങ്ങിയതും പിന്നീട് എം.എല്‍.എ. ആയതും.
ബി.ജെ.പി.യിലെ ചന്ദ്രഹാസ് ഉള്ളാളിനെയാണ് അദ്ദേഹം 29,111
വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്. യു.ടി. ഖാദറിന് 69,450 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ചന്ദ്രഹാസയ്ക്ക് 40,339 വോട്ടുകള്‍ ലഭിച്ചു. ഹാരിസ് 19,765
വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ശാന്തിനഗര്‍ മണ്ഡലത്തില്‍ വിജയിച്ചത്. ഇരുവരുടെയും ഭൂരിപക്ഷം ഇത്തവണ വര്‍ധിച്ചിട്ടുണ്ട്.
Keywords: Karnataka, Bangalore, Congress, Minister, Mangalore, Politics, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
![]() |
| U.T. Khader |
കൂടുതല്‍ സാധ്യത എന്‍.എ. ഹാരിസിനും യു.ടി. ഖാദറിനുമാണ്. കോണ്‍ഗ്രസ് നേതാവും പ്രമുഖ വ്യവസായിയുമായ കാസര്‍കോട് കീഴൂരിലെ ഡോ. എന്‍.എ. മുഹമ്മദിന്റെ മകനാണ് എന്‍.എ. ഹാരിസ്. ഇത് രണ്ടാം തവണയാണ് ശാന്തിനഗറില്‍ നിന്നും കര്‍ണാടക നിയമസഭയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. യു.ടി. ഖാദറാകട്ടെ ഇത് മൂന്നാംതവണയും. ഉപ്പള സ്വദേശിയായ യു.ടി. ഖാദര്‍ പിതാവ് യു.ടി. ഫരീദിന്റെ മരണത്തെതുടര്‍ന്നാണ് രാഷ്ട്രീയ രംഗത്തിറങ്ങിയതും പിന്നീട് എം.എല്‍.എ. ആയതും.
![]() |
| N.A.Haris |
വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്. യു.ടി. ഖാദറിന് 69,450 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ചന്ദ്രഹാസയ്ക്ക് 40,339 വോട്ടുകള്‍ ലഭിച്ചു. ഹാരിസ് 19,765
വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ശാന്തിനഗര്‍ മണ്ഡലത്തില്‍ വിജയിച്ചത്. ഇരുവരുടെയും ഭൂരിപക്ഷം ഇത്തവണ വര്‍ധിച്ചിട്ടുണ്ട്.
Keywords: Karnataka, Bangalore, Congress, Minister, Mangalore, Politics, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.