ഒബാമ അജ്മീര്‍ ദര്‍ഗയിലെത്തി ജാറം മൂടും

 


അജ്മീര്‍: (www.kvartha.com 21/01/2015) ഇന്ത്യ സന്ദര്‍ശനത്തിനെത്തുന്ന യുഎസ് പ്രസിഡന്റ് ബരാക് ഒബാമ അജ്മീര്‍ ദര്‍ഗ സന്ദര്‍ശിക്കുമെന്ന് സൂചന. സൂഫി വര്യന്‍ ഖ്വാജ മുഇനുദ്ദീന്‍ ചിഷ്തിയുടെ മഖ്ബറ സന്ദര്‍ശിക്കുന്ന ഒബാമ ജാറം മൂടുമെന്നുമാണ് റിപോര്‍ട്ടുകള്‍.

ഒബാമ അജ്മീര്‍ ദര്‍ഗയിലെത്തി ജാറം മൂടുംയുഎസ് പ്രസിഡന്റ് ദര്‍ഗയില്‍ സന്ദര്‍ശനം നടത്തിയാല്‍ ഇസ്ലാമും പാശ്ചാത്യ സംസ്‌ക്കാരവും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്ന് ദര്‍ഗ കമ്മിറ്റി പ്രസിഡന്റ് അസ്‌റാര്‍ അഹമ്മദ് പറഞ്ഞു.

ജനുവരി 25ന് ഇന്ത്യയിലെത്തുന്ന ഒബാമ റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയാകും. ആഗ്രയിലെ താജ്മഹല്‍ സന്ദര്‍ശിച്ച ശേഷമായിരിക്കും ഒബാമ യുഎസിലേയ്ക്ക് മടങ്ങുക.

ഒബാമയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി രാജ്പഥിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. രാജ്പഥിന് സമീപത്തെ 71ഓളം ബഹുനില കെട്ടിടങ്ങള്‍ കനത്ത നിരീക്ഷണത്തിലാണ്.

SUMMARY: According to sources, an invitation has been sent to the US President asking him to visit the dargah. US President Barack Obama will attend India's Republic Day celebrations as chief guest.

Keywords: US, President, Barack Obama, Republic Day celebrations, Ajmeer, Dargah,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia