Jobs | ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം: വിവിധ തസ്തികകളിലേക്ക് യു പി എസ് സി അപേക്ഷ ക്ഷണിച്ചു; അറിയാം കൂടുതല്‍
Apr 9, 2023, 17:08 IST
ന്യൂഡെല്‍ഹി: (www.kvartha.com) യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (UPSC) ജൂനിയര്‍ എന്‍ജിനീയര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍, റിസര്‍ച്ച് ഓഫീസര്‍ തുടങ്ങിയ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റില്‍ ഏപ്രില്‍ 27 വരെ അപേക്ഷിക്കാം . വിവിധ തസ്തികകളിലും വകുപ്പുകളിലുമായി ആകെ 146 ഒഴിവുകള്‍ നികത്താന്‍ ലക്ഷ്യമിടുന്നു. യോഗ്യതാ മാനദണ്ഡങ്ങള്‍, വിദ്യാഭ്യാസ യോഗ്യതകള്‍, ശമ്പള സ്‌കെയില്‍, മറ്റ് വിശദാംശങ്ങള്‍ എന്നിവ ഔദ്യോഗിക വെബ്‌സൈറ്റില്‍ upsconline(dot)nic(dot)in നിന്ന് പരിശോധിക്കാവുന്നതാണ്.
ഒഴിവ് വിശദാംശങ്ങള്‍
ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍): 20
ജൂനിയര്‍ എന്‍നീയര്‍ (സിവില്‍): 58
പബ്ലിക് പ്രോസിക്യൂട്ടര്‍: 48
അസിസ്റ്റന്റ് ഡയറക്ടര്‍: 16
റിസര്‍ച്ച് ഓഫീസര്‍ (യോഗ): 1
റിസര്‍ച്ച് ഓഫീസര്‍ (പ്രകൃതി ചികിത്സ): 1
അസിസ്റ്റന്റ് ഡയറക്ടര്‍ (ഫോറന്‍സിക് ഓഡിറ്റ്): 1
അസിസ്റ്റന്റ് ആര്‍ക്കിടെക്റ്റ്: 1
അപേക്ഷ ഫീസ്
ഉദ്യോഗാര്‍ഥികള്‍ 25 രൂപ ഫീസ് അടയ്ക്കേണ്ടതാണ്. SC/ST/PwBD/വനിതാ ഉദ്യോഗാര്‍ഥികള്‍ക്ക് ഫീസില്ല. ജനറല്‍/ഒബിസി/ഇഡബ്ല്യുഎസ് പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് ഫീസ് ഇളവ് ലഭ്യമല്ല.
അപേക്ഷിക്കാനുള്ള നടപടികള്‍
* ഔദ്യോഗിക വെബ്‌സൈറ്റ് upsconline(dot)nic(dot)in സന്ദര്‍ശിക്കുക
* 'One-time registration (OTR)' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ സൃഷ്ടിക്കുക
* പോസ്റ്റിന് അപേക്ഷിക്കുക, വിശദാംശങ്ങള്‍ പൂരിപ്പിക്കുക
* രേഖകള്‍ അപ്ലോഡ് ചെയ്യുക, ഫീസ് അടച്ച് ഫോം സമര്‍പ്പിക്കുക
* ഭാവി ഉപയോഗത്തിനായി പ്രിന്റൗട്ട് എടുക്കുക.

Keywords: News, National News, Job News, Recruitment, UPSC JE recruitment 2023, Government Job Alerts, Government of India, UPSC JE recruitment 2023: Applications begin for 146 vacancies in different posts.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.