ബിജെപി ഓഫിസിന് മുന്നില്‍ യുവതി സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു
Apr 1, 2022, 16:50 IST
ലക്നൗ: (www.kvartha.com 01.04.2022) ലക്നൗവില്‍ ബിജെപി ഓഫിസിന് മുന്നില്‍ യുവതി സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഒഫിസിന് മുന്നിലെത്തിയ സ്ത്രീ സ്വയം തീകൊളുത്താന്‍ ശ്രമിച്ചെങ്കിലും ഡ്യൂടിയിലുണ്ടായിരുന്ന പൊലീസുകാര്‍ അവരെ തടയുകയായിരുന്നു.
എന്നാല്‍ ആത്മഹത്യാ ശ്രമം നടത്താനുണ്ടായ സാഹചര്യം വ്യക്തമല്ല. പൊലീസ് യുവതിയെ ചോദ്യം ചെയ്യുകയാണ്.
2017-ല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്ത് ഉന്നാവോ കൂട്ടബലാത്സംഗത്തെ അതിജീവിച്ച ഇരയുടെ ആത്മഹത്യാ ശ്രമമാണ് ഈ സംഭവം ഓര്‍മപ്പെടുത്തുന്നത്.
Keywords: UP: Woman attempts self-immolation outside BJP office in Lucknow, News, Local News, Fire, Suicide Attempt, Police, Woman, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.