പോലീസ് സ്‌റ്റേഷനുകളില്‍ തന്റെ ഫോട്ടോ ഫ്രെയിം ചെയ്ത് വെക്കാന്‍ ഡി ജി പിയുടെ ഉത്തരവ്

 


ലക്‌നൗ: (www.kvartha.com 18/02/2015) പോലീസ് സ്‌റ്റേഷനുകളില്‍ തന്റെ ഫോട്ടോ ഫ്രെയിം ചെയ്ത് വെക്കാന്‍ ഡി ജി പിയുടെ ഉത്തരവ്. ഉത്തര്‍പ്രദേശ് പോലീസ് മേധാവി എ.കെ. ജെയ്‌നാണ് തന്റെ ചിത്രം ഫ്രെയിം ചെയ്ത് പോലീസ് സ്‌റ്റേഷനുകളില്‍ വെയ്ക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം ഡി ജി പിയുടെ ഉത്തരവ് വിവാദമായിരിക്കയാണ്.

വിരമിക്കാന്‍ ഒരുമാസം മാത്രം ബാക്കിയുള്ളപ്പോഴാണ് ഡിജിപി വിവാദ ഉത്തരവ് നടത്തിയിരിക്കുന്നത്. പോലീസ് വേഷത്തിലുള്ള തന്റെ ഔദ്യോഗിക ചിത്രം ലക്‌നൗവിലെ ഒരു സ്റ്റുഡിയോയില്‍ നിന്നുതന്നെ വാങ്ങണമെന്നും ഡിജിപിയുടെ അസിസ്റ്റന്റായ ബി.ജി ജോഗ്ദാന്ത സ്‌റ്റേഷനുകള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.
പോലീസ് സ്‌റ്റേഷനുകളില്‍ തന്റെ ഫോട്ടോ ഫ്രെയിം ചെയ്ത് വെക്കാന്‍ ഡി ജി പിയുടെ ഉത്തരവ്

എന്നാല്‍ യുപിയില്‍ ഇതു പുതിയ സംഭവമല്ലെന്നാണ് ഡിജിപിയുടെ ഓഫിസ് പറയുന്നത്.  ഡി ജി
പിയുടെ വിവാദ ഉത്തരവിനെതിരെ ശക്തമായ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്.

നിര്‍ദേശം പിന്‍വലിക്കണമെന്നാ വശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ നൂതന്‍ താക്കൂര്‍ പോലീസ് മേധാവിക്ക് കത്തയച്ചിട്ടുണ്ട് .ഡിജിപി ക്രമസമാധാനപാലനമാണ് നടത്തേണ്ടതെന്നും സമൂഹത്തിലെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനാണ് ശ്രമിക്കേണ്ടതെന്നും ബിജെപി വക്താവ് വിജയ് ബഹദൂര്‍ പഥക്ക് പറഞ്ഞു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
വീടിനു തീപിടിച്ചു പെണ്‍കുട്ടി വെന്തു മരിച്ചു

Keywords:  UP Police officials told to buy police chief's photos, Controversy, Letter, Police Station, Retirement, Office, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia