ഉത്തര്‍പ്രദേശില്‍ ബിഎസ്പിക്ക് നിര്‍ണായക പോരാട്ടം; മായാവതി മത്സരിക്കില്ലെങ്കിലും അധികാരം പാര്‍ടിക്ക് തന്നെ എന്ന് എംപി സതീഷ് ചന്ദ്ര മിശ്ര

 


ലഖ്‌നൗ:  (www.kvartha.com 11.01.2022)  അടുത്തമാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ ബിഎസ്പിക്ക് നിര്‍ണായക പോരാട്ടം. അതിനിടെ മുന്‍ മുഖ്യമന്ത്രിയും ബഹുജന്‍ സമാജ് വാദി പാര്‍ടി അധ്യക്ഷയുമായ മായാവതി ഇക്കുറി മത്സരിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. ബിഎസ്പി ജനറല്‍ സെക്രെടറിയും എംപിയുമായ സതീഷ് ചന്ദ്ര മിശ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഉത്തര്‍പ്രദേശില്‍ ബിഎസ്പിക്ക് നിര്‍ണായക പോരാട്ടം; മായാവതി മത്സരിക്കില്ലെങ്കിലും അധികാരം പാര്‍ടിക്ക് തന്നെ എന്ന് എംപി സതീഷ് ചന്ദ്ര മിശ്ര

നിയമസഭാ തെരഞ്ഞെടുപ്പില്‍ മായാവതിയും താനും മത്സരിക്കില്ല. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ എസ്പിയോ ബിജെപിയോ അധികാരത്തില്‍ വരില്ലെന്നും ബിഎസ്പി ആയിരിക്കും സര്‍കാര്‍ രൂപീകരിക്കുകയെന്നും സതീഷ് ചന്ദ്ര മിശ്ര പറഞ്ഞു. എന്നാല്‍ ഉത്തര്‍പ്രദേശില്‍ മായാവതി മത്സരിക്കാത്ത സാഹചര്യത്തില്‍ ബി എസ് പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മത വിദ്വേഷ പ്രചാരണങ്ങള്‍ വര്‍ധിച്ചു വരുന്ന പ്രവണതയാണുള്ളത്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമിഷന്‍ നടപടിയെടുക്കണമെന്ന് ഞായറാഴ്ച പാര്‍ടി യോഗത്തില്‍ വെച്ച് മായാവതി ആവശ്യപ്പെട്ടിരുന്നു.

403 സീറ്റുകളിലേക്ക് ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച് മൂന്ന്, മാര്‍ച് ഏഴ് എന്നീ തീയതികളിലായി ഏഴ് ഘട്ടമായാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുക. 202 ആണ് രാജ്യത്തെ ഏറ്റവും വലിയ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട മാന്ത്രിക സംഖ്യ. ബിജെപി, കോണ്‍ഗ്രസ്, ബി എസ് പി, എസ് പി ഉള്‍പെടെയുള്ള പാര്‍ടികള്‍ക്ക് ഇത് സംസ്ഥാനത്ത് നിലനില്‍പ്പിനായുള്ള പോരാട്ടം കൂടിയാണ്.

Keywords:  UP elections: Former CM Mayawati won't contest polls, says BSP MP, BSP, Congress, BJP, Election, Chief Minister, Trending, National, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia