Fire Accident | ഉത്തര്‍പ്രദേശില്‍ ഉത്സവത്തോടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെ വന്‍ സ്‌ഫോടനം; 4 കുട്ടികള്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരുക്ക്
Feb 15, 2024, 12:50 IST
ലക്‌നൗ: (KVARTHA) ഉത്തര്‍പ്രദേശില്‍ വെടിക്കെട്ടിനിടെ വന്‍ സ്‌ഫോടനം. ചിത്രകൂടത്തിലെ ബുന്ദേല്‍ഖണ്ഡ് ഗൗരവ് മഹോത്സവത്തിനിടെ ഉണ്ടായ അപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരുക്കേറ്റു. വ്യാഴാഴ്ച (15.02.2024) പുലര്‍ചെയാണ് സംഭവം. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ടത്തിനയച്ചു.
ഉത്സവത്തോടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ അഡീഷണല്‍ ഡയറക്ടര്‍ ജെനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഉന്നതതല അന്വേഷണ സമിതിയെ നിയോഗിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പ്രയാഗ്രാജ് സോണ്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഭാനു ഭാസ്‌കര്‍ പറഞ്ഞു. ഫോറന്‍സിക് സംഘവും ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡിന്റെ (ബിഡിഎസ്) സംഘവും സ്ഥലത്ത് പരിശോധന നടത്തുകയാണ്.
Keywords: News, National, National-News, Accident-News, Fire, Chitrakoot News, Accident, Children, Died, Festival, Celebration, UP News, Uttar Pradesh News, Bundelkhand News, Firecracker Explosion, UP: 4 Children Died In Firecracker Explosion At Bundelkhand Festival.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.