ഒര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ കോഴിക്കാല്‍ കണ്ടാല്‍ എന്താണ് സംഭവിക്കുക? വെള്ളക്കാരന്‍ ചെയ്തത്!

 


ന്യൂഡെല്‍ഹി: (www.kvartha.com 19.02.2022) പുറത്ത് നിന്ന് ഭക്ഷണം വാങ്ങാനും വീട്ടില്‍ വിശ്രമിക്കുന്ന സമയത്ത് അത് ആസ്വദിക്കാനും പലരും ഇഷ്ടപ്പെടുന്നു. ഹോടലുകളിലും റസ്റ്റോറന്റുകളിലും സന്ദര്‍ശിക്കാന്‍ കഴിയാത്ത കുടുംബങ്ങള്‍ക്ക് ടേക് എവേ സേവനങ്ങള്‍ ഉപയോഗപ്രദമാണ്.

എന്നാല്‍ യു കെയിലെ വെയില്‍സിലെ ഒരാള്‍ക്ക് ഉപ്പും കുരുമുളകും പുരട്ടിയ ചികന്റെ പെട്ടിയില്‍ ഒരു 'കാല്‍' കണ്ടെത്തിയതിനെ തുടര്‍ന്ന് 'ശാരീരിക അസുഖം' ഉണ്ടായതായി പരാതി. കോള്‍വിന്‍ ബേ ഏരിയയിലെ ഈസ്റ്റ് ഈറ്റില്‍ നിന്നുള്ള ഭക്ഷണം കഴിച്ച് തുടങ്ങിയപ്പോഴേ ഓക്കാനം ഉണ്ടാക്കിയെന്നും വായില്‍ വെള്ളമൂറുന്ന ചികന്‍ വിഭവങ്ങള്‍ ആസ്വദിക്കാനുള്ള കൊതി ഇല്ലാതായെന്നും ആ മനുഷ്യന്‍ പറയുന്നു.

ഒര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ കോഴിക്കാല്‍ കണ്ടാല്‍ എന്താണ് സംഭവിക്കുക? വെള്ളക്കാരന്‍ ചെയ്തത്!

ടേക് എവേയില്‍ നിന്ന് വീണ്ടും ഓര്‍ഡര്‍ ചെയ്യാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറയുന്നു. പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്തയാള്‍ ടേക് എവേയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു, പരാതിപ്പെട്ടപ്പോള്‍ അവര്‍ കട് (Cut) ചെയ്തതായി മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

'സത്യം പറഞ്ഞാല്‍ ഞാന്‍ ആദ്യത്തെ ചികന്‍ കഷണം പുറത്തെടുത്ത് കടിച്ചു. അപ്പോഴാണ് ഭക്ഷണത്തിനിടയില്‍, വിചിത്രമായ ആകൃതിയിലുള്ള കഷണം ശ്രദ്ധിച്ചത്, അതോടെ വായിലുള്ള ഭക്ഷണം പുറത്തെടുക്കണമെന്ന് തോന്നി ' - ആ മനുഷ്യന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

കോഴിയുടെ ശരീരഭാഗങ്ങള്‍ ഗൂഗിളില്‍ പരിശോധിച്ച് താന്‍ ഏത് ഭാഗമാണ് കഴിക്കുന്നതെന്നറിയാന്‍ ശ്രമിച്ചെന്ന് ഇയാള്‍ പറഞ്ഞു. അറിഞ്ഞപ്പോള്‍ ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞില്ല. 'എനിക്ക് ശാരീരികമായി അസുഖം തോന്നി,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടേക് എവേയിലേക്ക് അയയ്ക്കാന്‍ ഫോടോകള്‍ എടുത്തതായും ആ മനുഷ്യന്‍ പറഞ്ഞു, പക്ഷേ അവര്‍ക്ക് അതൊന്നും വേണ്ടായിരുന്നു. പകരം, ജീവനക്കാര്‍ അവനെ നോക്കി ചിരിച്ചുകൊണ്ട് ഫോണ്‍ കട് ചെയ്തു. ഇതോടെ ചികന്‍ കഴിക്കുന്നത് നിര്‍ത്തിയെന്ന് അയാള്‍ വ്യക്തമാക്കി. ഞാന്‍ ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ കഴിക്കുമായിരുന്നു. ചികന്‍ ഇനി കഴിക്കില്ല. മറ്റെന്തെങ്കിലും തിരഞ്ഞെടുക്കും, -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: UK Man Finds Chicken Foot In Takeaway, Says It Made Him 'Physically Sick', New Delhi, News, Hotel, Food, Complaint, Media, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia