Court Order | ഊബർ വൈകിയതിനാൽ വിമാനം നഷ്ടപ്പെട്ടു; 54,000 രൂപ നഷ്ടപരിഹാരം നൽകണം
● ഷെഡ്യൂൾ ചെയ്യ സമയത്ത് കാർ എത്തിയില്ല.
●കമ്പനിയുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ വിഫലമായി.
ന്യൂഡൽഹി: (KVARTHA) ഊബർ കാർ കൃത്യസമയത്ത് എത്താത്തതിനാൽ വിമാനം നഷ്ടപ്പെട്ട സംഭവത്തിൽ ഉപഭോക്താവിന് 54,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി ഊബറിനോട് നിർദ്ദേശിച്ചു.
2022ൽ ഡൽഹി നിവാസിയായ ഉപേന്ദ്ര സിങ് ആണ് ഈ സംഭവത്തിൽ ഊബറിനെതിരെ ഉപഭോക്ത്യ കോടതിയിൽ കേസ് കൊടുത്തത്. 2022 നവംബറിൽ ഇൻഡോറിലേക്കുള്ള വിമാനത്തിനായി ഡൽഹി എയർപോർട്ടിൽ എത്താൻ പുലർച്ചെ 3:15ന് ഉപേന്ദ്ര സിങ് ഊബർ ബുക് ചെയ്തു. എന്നാൽ ഷെഡ്യൂൾ ചെയ്യ സമയത്ത് കാർ എത്തിയില്ല.
കൂടാതെ, കമ്പനിയുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ വിഫലമായി. തുടർന്ന് സമയം വൈകിയതിനെ തുടർന്ന് പരാതിക്കാരനും ഭാര്യയും മറ്റൊരു ടാക്സി വാടകയ്ക്കെടുത്ത് വിമാനത്താവളത്തിൽ എത്തിയപ്പോഴേക്കും വിമാനം പോയിരുന്നു.
ഈ സംഭവത്തിൽ ഊബറിന്റെ സേവനത്തിലെ പോരായ്മയാണ് കാരണമെന്നും കമ്പനി തങ്ങളുടെ ഉത്തരവാദിത്തം നിർവഹിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു.
ഈ സംഭവത്തിൽ ഉപഭോക്താവ് അനുഭവിച്ച അസൗകര്യത്തിനും മാനസിക ക്ലേശത്തിനും പരിഹാരമായി ഡൽഹി സംസ്ഥാന ഉപഭോക്ത്യ തർക്ക പരിഹാര കമ്മീഷൻ 54,000 രൂപ നഷ്ടപരിഹാരം നൽകാൻ ഊബറിനോട് നിർദേശിക്കുകയായിരുന്നു.
#Uber, #Compensation, #ConsumerRights, #MissedFlight, #Delhi, #CourtOrder