റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനുകള്‍ കൂട്ടിയടിച്ച് അപകടം; വന്‍ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്
Nov 11, 2019, 14:03 IST
ഹൈദരാബാദ്: (www.kvartha.com 11.11.2019) റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനുകള്‍ കൂട്ടിയടിച്ച് അപകടം. ഹൈദരാബാദ് കച്ചെഗൗഡ റെയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ച രാവിലെ 10:30 മണിയോടെയാണ് സംഭവം. ഹുന്ദ്രി ഇന്റര്‍സിറ്റി എക്സ്പ്രസും ഹൈദരാബാദ് ലോക്കല്‍ പാസഞ്ചറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പരിക്കേറ്റ ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു. സിഗ്നല്‍ പ്രശ്നമാണ് അപകടത്തിന് കാരണം. ഒരു ട്രാക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ട്രെയിനിന് പിന്നില്‍ അതേ ട്രാക്കിലെത്തിയ മറ്റൊരു ട്രെയിന്‍ ഇടിക്കുകയായിരുന്നു. ഇരു ട്രെയിനുകളും ട്രാക്കിലൂടെ പതിയെ സഞ്ചരിച്ചതിനാല്‍ വന്‍ ദുരന്തം തലനാരിഴയ്ക്ക് വഴിമാറികയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു.
Received the tragic news of the train accident in Hyderabad & immediate instructions have been given to the authorities for assistance & monitoring.— Piyush Goyal (@PiyushGoyal) November 11, 2019
Railway administration is extending assistance & have made arrangements for the treatment of the injured at the accident site.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Hyderabad, News, National, Accident, Railway Track, Train, Injured, hospital, Two trains collide at railway station in Hyderabad
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.