ന്യൂഡല്‍ഹി ബലാല്‍സംഘം​: രണ്ടുപേര്‍കൂടി പിടിയില്‍

 


ADVERTISEMENT

ന്യൂഡല്‍ഹി ബലാല്‍സംഘം​: രണ്ടുപേര്‍കൂടി പിടിയില്‍
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ വിദ്യാര്‍ത്ഥിനിയെ ബസ്സില്‍ കൂട്ടബലാല്‍സംഘം ചെയ്ത സംഭവത്തില്‍ രണ്ടുപേരെക്കൂടി പൊലീസ് പിടികൂടി. ബസ്സ് ഡ്രൈവര്‍ രാംസിങ്ങിനെയും, രാംസിങ്ങിന്റെ സഹോദരനെയുമാണ് പൊലീസ് അറസ്റ്റ്ചെയ്തത്. മറ്റുരണ്ടുപേരേ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ പിടികൂടിയ വിവരം പോലീസ് കമ്മീഷണര്‍ ധീരജ് കുമാറാണ് അറിയിച്ചത്.

പെണ്‍കുട്ടിയെയും സുഹൃത്തിനെയും ബസ്സില്‍ ഈ സംഘം ബസ്സില്‍ കയറ്റിയത് പൊതുഗതാഗത സംവിധാനത്തിന് ഉപയോഗിക്കുന്ന ബസ്സാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ്. ഇതിനുശേഷം പെണ്‍കുട്ടിയുടെ സുഹൃത്തിനെ തലയ്ക്ക് മാരകമായ പരിക്കേല്‍പ്പിച്ച് പുറത്തേക്ക് തള്ളിയിട്ടതിനുശേഷം ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

ബസ്സില്‍ ആകെ ആറുപേരാണ് ഉണ്ടായിരുന്നത്.രണ്ട്പേരെ ഇനിയും പിടി കൂടാനുണ്ട് ഇവര്‍ രാജസ്ഥാനിലേക്ക് കടന്നതായി സൂചനയുണ്ടെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായ നാലുപേരെയും രാജസ്ഥാനില്‍ നിന്നാണ്പിടികൂടിയത്. അതേ സമയം ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടി ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ലെന്നും ആരോഗ്യ നിലയില്‍ നേരിയ പുരോഗതി ഉണ്ടെന്നും പൊലീസ് അറിയിച്ചു.

Keywords: National, Delhi gang rape, Accused arrested, Medical student, Friend, Assault, Critical, New Delhi, Protest, Jaya Bachan,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia