ആന്ധ്രപ്രദേശില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

 


ADVERTISEMENT


ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു. ആഭ്യന്തരമന്ത്രി പി സബിത ഇന്ദ്ര റെഡ്ഡി, പൊതുമരാമത്ത് വകുപ്പ് മന്ത്രി ധര്‍മന പ്രസാദ റാവൂ എന്നിവരാണ് മുഖ്യമന്ത്രി കിരണ്‍ റെഡ്ഡിക്ക് ഞായറാഴ്ച രാത്രി രാജിക്കത്ത് നല്‍കിയത്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അനധികൃത സ്വത്തുസമ്പാദന കേസില്‍ സിബിഐ തയ്യാറാക്കിയ കുറ്റപത്രത്തില്‍ പേര് ചേര്‍ക്കപ്പെട്ടതിനെതുടര്‍ന്നാണ് മന്ത്രിമാര്‍ രാജിവെച്ചത്.

മന്ത്രിമാരുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷവും ഭരണകക്ഷിയിലെ ഒരു വിഭാഗവും രംഗത്തെത്തിയതോടെ മുഖ്യമന്ത്രി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി ശനിയാഴ്ച ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പേര് ഉള്‍പ്പെട്ടതോടെ ധര്‍മന പ്രസാദ റാവു സ്വമേധയാ മുഖ്യമന്ത്രി കിരണ്‍ റെഡ്ഡിക്ക് രാജിക്കത്ത് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ധര്‍മനയുടെ രാജി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. മാത്രമല്ല, കേസില്‍ ധര്‍മനയെ സിബിഐ പ്രോസിക്യൂട്ട് ചെയ്യുന്നതിന് മുഖ്യമന്ത്രി അനുമതി നിഷേധിക്കുകയും ചെയ്തു.

കഴിഞ്ഞ മാസം സബിത ഇന്ദ്ര റെഡ്ഡിയും രാജിസമര്‍പ്പിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നെങ്കിലും മുഖ്യമന്ത്രി ഇടപെട്ട് അത് തടയുകയായിരുന്നു. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പിതാവ് വൈ എസ് രാജശേഖര റെഡ്ഡിയുടെ മന്ത്രിസഭയില്‍ 200409 കാലഘട്ടത്തില്‍ അംഗങ്ങളായിരുന്നു സബിതയും ധര്‍മനയും. മന്ത്രിപദവിയിലിരിക്കവേ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ചട്ടലംഘനം നടത്തി ചില സഹായങ്ങള്‍ ചെയ്തുകൊടുത്തുവെന്നാണ് ഇരുവര്‍ക്കുമെതിരെയുള്ള ആരോപണം.
ആന്ധ്രപ്രദേശില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

SUMMARY: Hyderabad: Two Cabinet ministers in Andhra Pradesh, charged with corruption, have reportedly handed in their resignations late last night to Chief Minister Kiran Reddy. Home Minister P Sabita Indra Reddy and Roads and Buildings Minister Dharmana Prasada Rao have been named in chargesheets issued by the CBI in the Jaganmohan Reddy disproportionate assets case.

Keywords: National news, Hyderabad, Two Cabinet ministers, Andhra Pradesh, Corruption, Reportedly, Resignations, Chief Minister, Kiran Reddy, Home Minister, P Sabita Indra Reddy, Roads and Buildings Minister, Dharmana Prasada Rao, Chargesheets, CBI, Jaganmohan Reddy, Disproportionate assets case.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia