Banned | പാകിസ്താന്‍ സര്‍കാരിന്റെ ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ട് ഇന്‍ഡ്യയില്‍ മരവിപ്പിച്ചു; കേന്ദ്ര സര്‍കാര്‍ നിര്‍ദേശ പ്രകാരമാണ് നടപടിയെന്ന് അറിയിപ്പ്
Oct 1, 2022, 16:25 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യയില്‍ പാകിസ്താന്‍ സര്‍കാരിന്റെ ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ട് മരവിപ്പിച്ചു. കേന്ദ്ര സര്‍കാറിന്റെ നിര്‍ദേശ പ്രകാരമാണ് നടപടിയെന്ന് ട്വിറ്റര്‍ അറിയിച്ചു. നിയമവിരുദ്ധ ഉള്ളടക്കമുള്ളതിനാലാണ് കേന്ദ്ര സര്‍കാര്‍ നടപടിയെന്നാണ് സൂചന.
നിയമപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് അകൗണ്ട് തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് ഇന്‍ഡ്യയില്‍ നിന്നും സെര്‍ച് ചെയ്യുമ്പോള്‍ പാകിസ്താന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ എഴുതി കാണിക്കുന്നത്. ട്വിറ്ററിലെ ഏറ്റവും പുതിയ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്.
ട്വിറ്ററിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്, കോടതി ഉത്തരവ് പോലെയുള്ള സാധുവായ നിയമപരമായ ആവശ്യത്തിന് വേണ്ടിയാണ് സാധാരണയായി മൈക്രോബ്ലോഗിംഗ് സൈറ്റ് ഇത്തരം നടപടി സ്വീകരിക്കുന്നത്. യുഎന്‍, തുര്‍കി, ഇറാന്‍, ഈജിപ്ത് എന്നിവിടങ്ങളിലെ പാകിസ്താന്‍ എംബസികളുടെ ഔദ്യോഗിക അകൗണ്ടുകള്‍ ട്വിറ്റര്‍ ഇതുപോലെ തന്നെ ജൂണില്‍ ഇന്‍ഡ്യയില്‍ നിരോധിച്ചിരുന്നു.
നേരത്തെ ജൂലൈയില്‍ ഇന്‍ഡ്യ നിരവധി പാകിസ്ഥാന്‍ ഹാന്‍ഡിലുകള്‍ നിരോധിച്ചപ്പോള്‍ പാക് സര്‍കാറിന്റെ ഔദ്യോഗിക അകൗണ്ടും തടഞ്ഞുവച്ചിരുന്നുവെങ്കിലും പിന്നീട് അത് വീണ്ടും സജീവമാക്കിയിരുന്നു.
ഈ വര്‍ഷം ഓഗസ്റ്റില്‍ 'വ്യാജവും ഇന്‍ഡ്യാ വിരുദ്ധവുമായ ഉള്ളടക്കം' ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്‌തെന്ന പേരില്‍ വാര്‍ത്ത ചാനലുകള്‍ ബ്ലോക് ചെയ്തിരുന്നു. പാകിസ്താനില്‍ നിന്നുള്ള എട്ട് യൂട്യൂബ് അധിഷ്ഠിത വാര്‍ത്താ ചാനലുകളും ഒരു ഫേസ്ബുക് അകൗണ്ടും ഉള്‍പെടെയാണ് ഇന്‍ഡ്യ ഓഗസ്റ്റില്‍ ബ്ലോക് ചെയ്തത്.
ഇന്‍ഡ്യയ്ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചെന്നാരോപിച്ച് 100-ലധികം യൂട്യൂബ് ചാനലുകള്‍, നാല് ഫേസ്ബുക് പേജുകള്‍, അഞ്ച് ട്വിറ്റര്‍ അകൗണ്ടുകള്‍, മൂന്ന് ഇന്‍സ്റ്റാഗ്രാം അകൗണ്ടുകള്‍ എന്നിവയും കേന്ദ്ര സര്‍കാര്‍ ഇതുവരെ ബ്ലോക് ചെയ്തിട്ടുണ്ട്.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റൂള്‍സ്, 2021 പ്രകാരമുള്ള അടിയന്തര അധികാരങ്ങള്‍ ഏര്‍പെടുത്തിക്കൊണ്ടാണ് നടപടിയെടുത്തിരിക്കുന്നതെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ് കാസ്റ്റിംഗ് മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്. ഓഗസ്റ്റ് 16-നായിരുന്നു ഈ നീക്കം സംബന്ധിച്ച ഉത്തരവുകള്‍ പുറത്തുവന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.