Police Booked | ബാല്യകാല സുഹൃത്തിനെ വിവാഹം കഴിച്ച സഹോദരിമാര്‍ വെട്ടിലായി; ഇരട്ടകളെ കെട്ടിയ വരനെതിരെ കേസെടുത്ത് പൊലീസ്
Dec 5, 2022, 09:55 IST
മുംബൈ: (www.kvartha.com) ബാല്യകാല സുഹൃത്തിനെ വിവാഹം കഴിച്ച ഇരട്ട സഹോദരിമാര്‍ ഒടുവില്‍ വെട്ടിലായി. വിവാഹ വാര്‍ത്ത വിവാദമായതിന് പിന്നാലെ പൊലീസ് വരനെതിരെ കേസെടുത്തു. സംഭവം വൈറലായതിനെ തുടര്‍ന്ന് വരനെതിരെ ചിലര്‍ പരാതി ഫയല്‍ ചെയ്തിരുന്നു. ഒരു ഭാര്യ ജീവിച്ചിരിക്കെ മറ്റൊരാളെ വിവാഹം കഴിക്കുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ചിലര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് മൂവരും കുടുങ്ങിയത്.
വെള്ളിയാഴ്ചയായിരുന്നു വിവാഹം. ആഹ്ലാദത്തോടെ ഇരുയുവതികളും മാലചാര്‍ത്തുന്നതടക്കമുള്ള വിവാഹാഘോഷത്തിന്റെ വീഡിയോ വലിയ തോതില്‍ പ്രചരിച്ചതിന് പിന്നാലെ ഇത്തരം വിവാഹത്തിലെ ശരിതെറ്റുകളെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ചകളും സജീവമാകുകയായിരുന്നു.
തുടര്‍ന്ന് വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹമെങ്കിലും, പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 494 വകുപ്പ് ചുമത്തിയാണ് വരനെതിരെ അക്ലുജ് പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തത്. സോലാപുര്‍ സ്വദേശിയായ അതുലിനെതിരെയാണ് കേസ്.
പശ്ചിമ മഹാരാഷ്ട്രയിലെ ഐടി എന്‍ജിനീയര്‍മാരായ റിങ്കിയും പിങ്കിയുമാണ് വധുക്കള്‍. കുട്ടിക്കാലം മുതല്‍ ഒരുമിച്ചുവളര്‍ന്ന ഇരുവര്‍ക്കും പിരിയാനുള്ള ബുദ്ധിമുട്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. വരനും ഇരട്ടകളും ബാല്യകാല സുഹൃത്തുക്കളുമാണ്.
അടുത്തിടെയാണ് യുവതികളുടെ അച്ഛന്‍ മരിച്ചത്. പെണ്‍കുട്ടികളുടെ രോഗിയായ അമ്മയുമായി അതുലിന്റെ വാഹനത്തിലാണ് സഹോദരിമാര്‍ ആശുപത്രിയിലേക്ക് പതിവായി പോയിരുന്നത്. ഈ അടുപ്പമാണ് വിവാഹത്തിലേക്ക് നയിച്ചതെന്നാണ് റിപോര്‍ടുകള്‍.
Twin sisters From Mumbai,got married to the same man in Akluj in Malshiras taluka of Solapur district in #maharashtra#maharashtranews#twinsisters #Mumbai #Viral #ViralVideos #India #Maharashtra pic.twitter.com/d52kPVdd5t
— Siraj Noorani (@sirajnoorani) December 4, 2022
Keywords: News,National,India,Maharashtra,Marriage,Local-News,Case,Police,Bride,Grooms, Video,Social-Media,Complaint,Trending,Latest-News, Twin sisters, both IT professionals, marry same man in Mumbai, Case filed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.