TV Channel | 'ബിജെപി നേതാവിന്റെ സ്വകാര്യ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടു'; വാർത്താ ചാനലിന് 72 മണിക്കൂർ സംപ്രേക്ഷണ വിലക്ക്
Sep 23, 2023, 13:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) മുൻ ബിജെപി എംപി കിരിത് സോമയ്യയുടെ സ്വകാര്യ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടതിന് മറാത്ത ചാനലായ ലോക് ഷാഹിക്ക് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം 72 മണിക്കൂർ സംപ്രേക്ഷണ വിലക്ക് ഏർപെടുത്തിയതായി ചാനൽ അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മുതലാണ് ചാനലിൽ സംപ്രേക്ഷണം നിരോധിച്ചത്. വിലക്കിനെതിരെ പോരാടുമെന്ന് ലോക് ഷാഹി ചാനൽ എഡിറ്റർ ഇൻ ചീഫ് കമലേഷ് സുതാർ പ്രതികരിച്ചു.
ബിജെപി മഹാരാഷ്ട്ര സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എംപിയുമായ കിരിത് സോമയ്യയുടെ പേരിൽ ഇക്കഴിഞ്ഞ ജൂലൈയിൽ വന്ന അശ്ലീല വീഡിയോകൾ വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഒരു സ്ത്രീയുമായുള്ള വീഡിയോ കോളിൽ നഗ്നതാപ്രദർശനം നടത്തുന്ന വീഡിയോ ആണ് ചാനൽ പുറത്ത് വിട്ടത്. നഗ്നതാ പ്രദർശനത്തിനൊപ്പം അശ്ലീല സംഭാഷണവും സോമയ്യ നടത്തിയതായും ഇനിയും 35ഓളം ക്ലിപുകൾ കയ്യിലുണ്ടെന്നും ചാനൽ അവകാശപ്പെട്ടിരുന്നു.
അതേസമയം, അശ്ലീല വീഡിയോ പുറത്തുവിട്ടത് ഗൂഢാലോചനയാണെന്നായിരുന്നു സോമയ്യയുടെ പ്രതികരണം. കിരിത് സോമയ്യയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ചാനലിനെതിരായ നടപടിയെന്നാണ് സൂചന. സെപ്റ്റംബർ 25 വരെ ചാനലിന് വിലക്ക് തുടരും.
Keywords: News, National, Mumbai, Lokshahi News, Information And Broadcasting, BJP, Kirit Somaiya, Politics, TV channel that aired video of BJP leader goes off air for 72 hours.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.