Missing | '20 ലക്ഷം രൂപയുടെ തക്കാളി കയറ്റിക്കൊണ്ടുപോയ ലോറി കാണാതായി'; പൊലീസ് കേസെടുത്തു
Jul 31, 2023, 16:39 IST
ബെംഗളൂറു: (www.kvartha.com) 20 ലക്ഷം രൂപയുടെ തക്കാളി കയറ്റിക്കൊണ്ടുപോയ ലോറി കാണാതായെന്ന പരാതിയില്‍ കോലാര്‍ പൊലീസ് കേസെടുത്തു. കര്‍ണാടകയിലെ കോലാറില്‍ നിന്ന് രാജസ്ഥാനിലെ ജയ്പൂരിലേക്ക് പോയ ലോറിയാണ് കാണാതായത്.
പൊലീസ് പറയുന്നത്: ജയ്പൂരില്‍ ശനിയാഴ്ച എത്തേണ്ടിയിരുന്ന ലോറി ഇതുവരെ എത്തിയില്ല. കോലാറിലെ മെഹ്ത ട്രാന്‍സ്പോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. എസ്വിടി ട്രേഡേഴ്സ്, എജി ട്രേഡേഴ്സ് എന്നിവരുടെ തക്കാളിയാണ് ലോറിയിലുണ്ടായിരുന്നത്. ഡ്രൈവറിന്റെ മൊബൈല്‍ ഫോണ്‍ സ്വിച് ഓഫാണ്. ഇതോടെ ഇക്കാര്യം വ്യക്തമാക്കി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ജിപിഎസ് ട്രാകര്‍ പ്രകാരം ലോറി 1600 കിലോമീറ്റര്‍ സഞ്ചരിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, പിന്നീട് ലോറി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം, തക്കാളി വിറ്റ് വെറും 45 ദിവസം കൊണ്ട് ചിറ്റൂരിലെ ചന്ദ്രമൗലി എന്ന കര്ഷകന് നാല് കോടി രൂപ നേടിയ വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഏപ്രില്‍ ആദ്യ വാരമാണ് തന്റെ 22 ഏകര്‍ കൃഷിയിടത്തില്‍ ചന്ദ്രമൗലി ഒരു കോടി രൂപ ചെവഴിച്ച് തക്കാളി വിതച്ചത്. ജൂണ്‍ അവസാനത്തോടെ വിളവെടുക്കാനായി. കര്‍ണാടകയിലെ കോലാര്‍ ചന്തയിലാണ് ചന്ദ്രമൗലി തക്കാളികള്‍ വിറ്റത്. 15 കിലോയുള്ള ഒരു പെട്ടി തക്കാളിക്ക് ഇവിടെ 1000 മുതല്‍ 1500 രൂപ വരെ ലഭിക്കും. ഇത്തരത്തില്‍ 45 ദിവസം കൊണ്ട് 40,000 പെട്ടികളാണ് ചന്ദ്രമൗലി വിറ്റത്.
Keywords: News, National, Karnataka, Missing, Driver, Tomato, Truck Carrying Tomatoes Worth RS 21 Lakh Goes Missing In Karnataka.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.