കെജ്‌രിവാള്‍ സര്‍ക്കാര്‍ ഉടന്‍ വീഴുമെന്ന് ബിന്നി; 4 എംഎല്‍എമാര്‍ ഒപ്പമുണ്ടെന്ന് ഭീഷണി
Feb 3, 2014, 13:54 IST
ഡെല്‍ഹി: ഡെല്‍ഹിയില്‍ അധികാരത്തിലേറിയ ആംആദ്മി പാര്‍ട്ടിയേയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും വെല്ലുവിളിച്ചുകൊണ്ട് പുറത്താക്കപ്പെട്ട ആം ആദ്മി എം.എല്‍.എ വിനോദ്കുമാര്‍ ബിന്നി രംഗത്തെത്തി.
കെജ്‌രിവാള്‍ സര്‍ക്കാര്‍ ഉടന്‍ വീഴുമെന്നും നാല് എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്നുമാണ് ബിന്നിയുടെ ഭീഷണി. കഴിഞ്ഞ ആഴ്ചയാണ് ബിന്നിയെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്ത അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരിനെ പുറത്തിറക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതില്‍ പ്രതിഷേധിച്ച് സര്‍ക്കാരിനെതിരെ ബിന്നി നിരാഹര സമരം നടത്തിയിരുന്നു. എന്നാല്‍ ഗാന്ധിയന്‍ അണ്ണാഹസാരെയുടെ ആവശ്യപ്രകാരം ബിന്നി സര്‍ക്കാരിന് വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പത്ത് ദിവസം കൂടി അനുവദിക്കുകയായിരുന്നു. കെജ്‌രിവാള്‍ സര്‍ക്കാരിന് നിലവില്‍ ഒരംഗത്തിന്റെ ഭൂരിപക്ഷം മാത്രമാണ് സഭയിലുള്ളത്.
70 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിന് 36 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. 27 ആം ആദ്മി എം.എല്‍.എമാരും, പുറത്ത് നിന്ന് പിന്തുണയ്ക്കുന്ന എട്ട് കോണ്‍ഗ്രസ് അംഗങ്ങളും, ഒരു ജനതാദള്‍ യുണൈറ്റഡ് എം.എല്‍.എയും, ഒരു സ്വതന്ത്രനുമടക്കം എന്നിവരടക്കമുള്ള കേവല ഭൂരിപക്ഷമാണ് ഇപ്പോള്‍ കെജ്‌രിവാളിനുള്ളത്.
ജനതാദള്‍ യുണൈറ്റഡ് എം.എല്‍.എയും സ്വതന്ത്രനും തന്റെയൊപ്പമുണ്ടെന്ന് അവകാശപ്പെട്ടിരുന്ന ബിന്നി ഇപ്പോള്‍ രണ്ട് ആം ആദ്മി എം.എല്‍.എമാരും വിമതപക്ഷത്തേക്ക് മാറിയെന്ന സൂചനയാണ് നല്‍കുന്നത്.
ആദ്മിപാര്‍ട്ടിയുടെ ആദ്യ സംഘാടകരിലൊരാളും വനിതാ വിഭാഗം നേതാവുമായ മധു ഭണ്ഡൂരി ഞായറാഴ്ച രാജിവെച്ചത് പാര്‍ട്ടിയെ ധര്‍മസങ്കടത്തിലാക്കിയിരിക്കയാണ്. ഏറെ കൊട്ടിഘോഷിച്ച് അധികാരത്തിലേറിയ പാര്‍ട്ടിയില്‍ വനിതകള്‍ക്ക് സ്വാതന്ത്ര്യമില്ലെന്നാരോപിച്ചാണ് ഭണ്ഡൂരിയുടെ രാജി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also Read:
വിവാഹപാര്‍ട്ടിയിലെ വാഹന റാലി; 50 വാഹനങ്ങള്‍ക്കെതിരെ കേസ്
Keywords: Trouble for AAP: expelled leader Vinod Kumar Binny claims support of 4 MLAs, threatens to pull down government, New Delhi, Resigned, Anna Hazare, Accused, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.