സിപിഎം പ്രവര്‍ത്തകരായ യുവതികളെ ബലാത്സംഗം ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിടിയില്‍

 


പശ്ചിമബംഗാള്‍: ഗ്രാമത്തിലെ വൈദ്യുത ബന്ധം ഒന്നാകെ വിഛേദിച്ച ശേഷം സിപിഎം പ്രവര്‍ത്തകരായ യുവതികളെ ബലാത്സംഗം ചെയ്ത കേസില്‍ മുഖ്യപ്രതിയായ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് അറസ്റ്റുചെയ്തു. സി.പി.എം ശക്തികേന്ദ്രമായ മുക്തിചര്‍ ജില്ലയിലെ രണ്ട് യുവതികളെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ബരുണ്‍ ബക്കലും സംഘവും ചേര്‍ന്ന്  ബലാത്സംഗം ചെയ്തത്.

പ്രതികളില്‍ ഏഴുപേരെ പോലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു. ഇപ്പോള്‍ പിടിയിലായ ബക്കലാണ് സംഭവത്തിന്റെ മുഖ്യസൂത്രധാരനെന്ന് ഹൗറ പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ ശനിയാഴ്ചയാണ് പോലീസ് പിടികൂടിയത്. നേരത്തെ അറസ്റ്റിലായ യുവാക്കളും തൃണമൂല്‍ പ്രവര്‍ത്തകരാണെന്ന് പോലീസ് സ്ഥീരീകരിച്ചിരുന്നു. യുവതികളുടെ കുടുംബത്തിലെ എല്ലാവരും തന്നെ അടിയുറച്ച സി.പി.എം അനുഭാവികളാണ്.

സിപിഎം പ്രവര്‍ത്തകരായ യുവതികളെ ബലാത്സംഗം ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിടിയില്‍ഇതില്‍ പീഡനത്തിനിരയായ ഒരു യുവതിയുടെ ഭര്‍ത്താവ് സംഭവം നടക്കുന്നതിന് ഒരു മാസം മുന്പ് തൃണമൂല്‍ പ്രാദേശിക നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോലീസിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യമായാണ് യുവതികളെ ബക്കലിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം തട്ടികൊണ്ടുപോയി പീഡിപ്പിച്ചതെന്നാണ് പോലീസ് നല്‍കിയ റിപോര്‍ട്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords:  Trinamool Congress member arrested from Gadiala area, Bangal, CPM, Molestation, Family, Arrest, Police, Complaint, Congress, Girl, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia