ഡെല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; വിമാന, ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

 


ഡെല്‍ഹി: ശൈത്യം കാരണം ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്. മൂടല്‍മഞ്ഞില്‍ ജനജീവിതം തടസപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെട്ടത്.

 ഡല്‍ഹി വിമാനത്താവളത്തില്‍ റണ്‍വെ കാഴ്ചപരിധി 50 മീറ്ററില്‍ താഴെയായതിനാല്‍ തിങ്കളാഴ്ച രാവിലെ  ആറുമണിവരെ വിമാനസര്‍വീസുകള്‍ പൂര്‍ണമായി തടസപ്പെട്ടു. പത്തുമണിവരെയാണ് സര്‍വീസുകള്‍ക്ക്  നിയന്ത്രണം ഏര്‍പെടുത്തിയിട്ടുള്ളത്.

25 വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. വിമാന സര്‍വീസുകള്‍ വൈകുന്നതില്‍ യാത്രക്കാര്‍ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ബഹളം വെച്ചു.  വിമാനം വൈകുമെന്ന കാര്യം തങ്ങളെ മുന്‍കൂട്ടി അറിയിച്ചില്ലെന്നാരോപിച്ചാണ് യാത്രക്കാരുടെ ബഹളം.

ഡെല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; വിമാന, ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

അതേസമയം മൂടല്‍മഞ്ഞ് ട്രെയിന്‍ ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. നിരവധി
ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. പല ട്രെയിനുകളും  വൈകിയാണ് സര്‍വീസ് നടത്തുന്നതെന്ന് റെയില്‍വേ അറിയിച്ചു. ഈവര്‍ഷം ആദ്യമായാണ് തലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
മോഷ്ടിച്ച ചെക്കുകളുപയോഗിച്ച് ലക്ഷങ്ങള്‍ തട്ടിയ 2 പേര്‍ പിടിയില്‍

Keywords: Trains, flights from Delhi delayed due to fog, Airport, Railway, Passengers, Cancelled, Accused, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia