എറണാകുളം- ബംഗളൂരു എക്‌സ്പ്രസ് പാളം തെറ്റി; നിരവധിപേര്‍ മരിച്ചു; യാത്രക്കാരില്‍ കൂടൂതലും മലയാളികള്‍

 


ഹോസൂര്‍: (www.kvartha.com 13/02/2015)  ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ ഒമ്പത് ബോഗികള്‍ തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയില്‍ വച്ച് പാളം തെറ്റി. നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. അനേകം പേര്‍ക്ക് പരിക്കേറ്റു. യാത്രക്കാരില്‍ കൂടുതലും മലയാളികളെന്നും സൂചനയുണ്ട്. വെള്ളിയാഴ്ച രാവിലെ 7.48ന് തമിഴ്‌നാടിലെ ഹോസൂരിനടുത്ത് ആനയ്ക്കല്‍ എന്ന സ്ഥലത്താണ് അപകടമുണ്ടായത്.

 എറണാകുളം- ബംഗളൂരു എക്‌സ്പ്രസ് പാളം തെറ്റി; നിരവധിപേര്‍ മരിച്ചു; യാത്രക്കാരില്‍ കൂടൂതലും മലയാളികള്‍രാവിലെ 6.15ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും ആബുലന്‍സും അധികൃതരും സംഭവസ്ഥലത്തെത്തി. ബോഗികള്‍ക്കുള്ളില്‍ നിരവധിപേര്‍ കുരുങ്ങികിടക്കുന്നത് മരണസംഖ്യ ഇനിയും ഉയര്‍ത്തിയേക്കുമെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍ യാത്രക്കാരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് എറണാകുളത്ത് ഹെല്‍പ് ലൈന്‍ തുറന്നു. നമ്പര്‍: 0484-2100317, 8136997773, 9539336040
Also Read:
മണവാളനെ ഇഷ്ടപ്പെട്ടില്ല; യുവതി ജീവനൊടുക്കി
Keywords:  Bangalore, Ernakulam, Passengers, Dead, Injured, Tamilnadu, Karnataka, Report, Ambulance, Railway, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia