പാക്ക് പോസ്റ്റുകളില്‍ ഇന്ത്യയുടെ പകരംവീട്ടലാണ്‌ അതിര്‍ത്തിയിലെ ആക്രമണങ്ങള്‍ക്ക് കാരണമെന്നു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍

 


ശ്രീനഗര്‍:  (www.kvartha.com 20.08.2015) അതിര്‍ത്തിയിലടക്കം പാക് കേന്ദ്രങ്ങളില്‍ ഇന്ത്യയുണ്ടാക്കിയ തുടര്‍ച്ചയായ സ്‌ഫോടനങ്ങളാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് തിരിച്ചടിക്കാന്‍ പാകിസ്ഥാനെ പ്രേരിപ്പിച്ചതെന്നു മുതിര്‍ന്ന സൈനികോദ്യോഗസ്ഥന്‍. ഞങ്ങളുടെ ജോലി അവര്‍ക്ക് അപകടങ്ങള്‍ ഉണ്ടാക്കുക എന്നതാണ്. അല്ലാത്തപക്ഷം അവര്‍ ആക്രമണങ്ങളുണ്ടാക്കും. തുടര്‍ച്ചയായി വെടിവയ്ക്കല്‍ നടത്തുന്നത് അവരെ തളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണെന്നും കമാന്‍ഡര്‍ ജനറല്‍ ആര്‍ആര്‍ നിംഭോര്‍കര്‍ പറഞ്ഞു.
പാക്ക് പോസ്റ്റുകളില്‍ ഇന്ത്യയുടെ പകരംവീട്ടലാണ്‌ അതിര്‍ത്തിയിലെ ആക്രമണങ്ങള്‍ക്ക് കാരണമെന്നു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍

ജമ്മു കശ്‌മീര്‍ മേഖലയില്‍ നിയന്ത്രണരേഖ കടന്നു 114 കിലോ ഉളളിലേക്ക് പാക് സൈന്യം ആക്രണം നടത്തിയപ്പോഴാണ് ഞങ്ങളും ആക്രമണ സജ്ജരായത്. ഓഗസ്റ്റ്  എട്ടു
മുതലാണ് വീണ്ടും ജമ്മു മേഖലയില്‍ പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായത്. മാരകശേഷി കൂടിയ ആയുധങ്ങള്‍ ഉപയോഗിച്ച് അവര്‍ ഇന്ത്യയിലെ ജനങ്ങളെയാണ് ലക്ഷ്യമിട്ടത്.

കഴിഞ്ഞ 10 ദിവസങ്ങള്‍ക്കിടെ 20 ആക്രമണങ്ങളാണ് ഇവിടെ ഉണ്ടായത്. ആഗസ്റ്റ് 15ന് പൂഞ്ച് മേഖലയില്‍ മൊര്‍ട്ടാര്‍ ഷെല്ലുകളുപയോഗിച്ചുളള ആക്രമണത്തില്‍ അഞ്ചു
 ഗ്രാമവാസികള്‍ മരിക്കുകയും 20 പേര്‍ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ എന്തു ആക്രമണവും നേരിടാന്‍ ഞങ്ങളും തയാറായി. എന്നാല്‍ ഞങ്ങള്‍ ഇതുവരെ അവരുടെ ഗ്രാമീണരെ ആക്രമിച്ചിട്ടില്ലെന്നും നിംഭോര്‍കര്‍.

 ജൂലൈ- ആഗസ്റ്റ് മാസങ്ങളില്‍ മാത്രം 70 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് നിയന്ത്രണരേഖയിലും അതിര്‍ത്തിയിലും ഉണ്ടായത്.

SUMMARY: A top army officer said on Wednesday the Indian Army was pounding Pakistani positions along the Line of Control (LoC) with explosives to cause enemy casualties in retaliation to ceasefire violations by the neighbour.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia