ആഡംബര ഹോടെലില്‍ ലഹരി പാര്‍ടി: നടിയും വിഐപികളുടെ മക്കളും ഉള്‍പെടെ 142 പേര്‍ അറസ്റ്റില്‍
Apr 4, 2022, 13:12 IST
ഹൈദരാബാദ്: (www.kvartha.com 04.04.2022) നഗരത്തിലെ ആഡംബര ഹോടെലില്‍ ലഹരിമരുന്ന് പാര്‍ടിക്കിടെ ഹൈദരാബാദ് പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ചലച്ചിത്ര താരങ്ങളും വിഐപികളുമടക്കം 142 പേര്‍ അറസ്റ്റില്‍. ഇവരില്‍ ചലച്ചിത്രതാരങ്ങളും രാഷ്ട്രീയ നേതാക്കള്‍ ഉള്‍പെടെയുള്ള പ്രമുഖരുടെ മക്കളും ഉള്‍പെടുന്നതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
ഹൈദരാബാദ് പൊലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ആണ് മിന്നല്‍ പരിശോധന നടത്തിയത്. ഞായറാഴ്ച പുലര്‍ചെ മൂന്ന് മണിയോടെ ബഞ്ചാര ഹില്‍സിലെ റാഡിസണ്‍ ബ്ലൂ ഹോടെലിലെ പബില്‍ നടത്തിയ പാര്‍ടിക്കിടെയായിരുന്നു പൊലീസ് റെയ്ഡ്.
ഇതിനിടയില്‍ പബ്ബുകളിലും ബാറുകളിലും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത് തടയാതെ ദൗത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് ബഞ്ജാര ഹില്‍സ് സ്റ്റേഷന്‍ ഹൗസ് ഓഫിസറെ ഹൈദരാബാദ് സിറ്റി പൊലീസ് കമിഷണര്‍ സസ്‌പെന്‍ഡ് ചെയ്തു. എസ്എച്ഒ ശിവ ചന്ദ്രയെയാണ് സി വി ആനന്ദ് സസ്‌പെന്‍ഡ് ചെയ്തത്. ബഞ്ജാര സ്റ്റേഷനിലെ അസിസ്റ്റന്റ് കമിഷണര്‍ എം സുദര്‍ശന് മെമോയും നല്‍കി.
പരിശോധനയില്‍ പാര്‍ടിയില്‍ ലഹരി മരുന്ന് വ്യാപകമായി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ഹോടെലില്‍ നിന്നും നിരോധിത മയക്ക് മരുന്നായ കൊകെയ്ന്‍ ഉള്‍പെടെ കണ്ടെത്തിയതായും റിപോര്‍ടുണ്ട്.
'പാര്‍ടിക്കിടെ നടത്തിയ റെയ്ഡില്‍ ഹോടെലില്‍നിന്ന് ഏതാനും വസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു. അതിലൊന്ന് പഞ്ചസാരയാണെന്നാണ് ഹോടെല്‍ അധികൃതര്‍ പറഞ്ഞത്. പക്ഷേ, വിശദ പരിശോധനയില്‍ നിരോധിത വസ്തുവായ കൊകെയ്‌നാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പാര്‍ടിയില്‍ പങ്കെടുത്ത 30 ലധികം സ്ത്രീകള്‍ ഉള്‍പെടെ 142 പേരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി' - ഹൈദരാബാദ് പൊലീസ് വ്യക്തമാക്കി.
ലഹരിപാര്‍ടിക്കിടെ കസ്റ്റഡിയിലെടുത്തവരില്‍ തെലുങ്ക് നടി നിഹാരിക കൊനിഡേലയും ഒരു ഗായകനും സംസ്ഥാനത്തെ മുതിര്‍ന്ന സീനിയര്‍ ഐപിഎസ് ഓഫിസറിന്റെ മകളും ഉള്‍പെടുന്നതായാണ് സൂചന. ബിഗ് ബോസിന്റെ തെലുങ്കുപതിപ്പില്‍ മൂന്നാം സീസണില്‍ വിജയിയായ രാഹുല്‍ സിപ്ലിഗുനിയാണ് കസ്റ്റഡിയിലുള്ള ഗായകനെന്നാണ് വിവരം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.