'സ്വപ്നങ്ങളെ പിന്തുടരൂ'; ടോക്യോ ഒളിംപിക്‌സിനുള്ള ഇൻഡ്യന്‍ സംഘത്തിന് ആശംസയുമായി സചിന്‍

 


മുംബൈ: (www.kvartha.com 21.07.2021) ടോക്യോ ഒളിംപിക്‌സിനുള്ള ഇൻഡ്യന്‍ സംഘത്തിന് ആശംസയുമായി ക്രികെറ്റ് ഇതിഹാസം സചിന്‍ തെന്‍ഡുല്‍കര്‍. കോവിഡ് സൃഷ്ടിച്ച പ്രയാസകരമായ സമയം മറികടന്നാണ് താരങ്ങള്‍ ഒളിംപിക്‌സിനായി പോകുന്നത്. അതിനാൽ രാജ്യത്തിനായി മെഡല്‍ നേടാന്‍ ഇവര്‍ക്കാകട്ടെയെന്നും സചിന്‍ പറഞ്ഞു.

'സ്വപ്നങ്ങളെ പിന്തുടരൂ.' 24 വര്‍ഷം നീണ്ട, ഏതാണ്ട് എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ കരിയര്‍ കെട്ടിപ്പടുക്കാന്‍ തന്നെ മുന്നോട്ട് നയിച്ച അതേ വാക്കുകളാണ് ഒളിംപിക്‌സില്‍ താരങ്ങളോടും അദ്ദേഹത്തിന് പങ്കുവയ്ക്കാനുള്ളത്.

'സ്വപ്നങ്ങളെ പിന്തുടരൂ'; ടോക്യോ ഒളിംപിക്‌സിനുള്ള ഇൻഡ്യന്‍ സംഘത്തിന് ആശംസയുമായി സചിന്‍

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ താരങ്ങളെടുത്ത കഠിനാധ്വാനം ചെറുതല്ല. തന്റെ ക്രികെറ്റ് കരിയര്‍ തന്നെ പ്രതിസന്ധിയിലാക്കിയ ടെന്നീസ് എല്‍ബോ എന്ന പരിക്കിനെ താന്‍ എങ്ങനെ മറികടന്നുവെന്നും സച്ചിന്‍ ഓർത്തു.

ടോക്യോയിലേക്ക് പോകുന്ന അത്‌ലറ്റിക് സംഘത്തിന് അത്‌ലറ്റിക് ഫെഡറേഷന്‍ ഓണ്‍ലൈന്‍ വഴി നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ സച്ചിന് പുറമേ, ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് നരീന്ദര്‍ ബത്ര, വൈസ് പ്രസിഡന്റും ഒളിംപ്യനുമായ അഞ്ജു ബോബി ജോര്‍ജ് എന്നിവരും പങ്കെടുത്തു.

Keywords:  News, Mumbai, Sachin Tendulkar, Tokyo-Olympics-2021, Olympics, National, India, Tokyo Olympics, Athletes, Tokyo Olympics: 'Go For The Medal', Sachin Tendulkar Sends Message To Tokyo-Bound Track And Field Athletes.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia