കൊല്‍­ക്കത്ത മോഡല്‍: തമിഴ്‌നാട്ടിലും വി­ദ്യാര്‍­ത്ഥിയെ മൂത്രം കുടിപ്പിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്‍­ക്കത്ത മോഡല്‍: തമിഴ്‌നാട്ടിലും വി­ദ്യാര്‍­ത്ഥിയെ മൂത്രം കുടിപ്പിച്ചു
ചെന്നൈ: പശ്ചിമ ബംഗാളിലെ വിശ്വഭാരതി യൂണിവേഴ്‌­സി­റ്റി­ക്ക് സ­മൂ­പത്തെ സ്‌കൂള്‍ ഹോസ്റ്റലില്‍ വി­ദ്യാര്‍ത്ഥിനിയെ അധ്യാപകര്‍ മൂത്രം കുടിപ്പിച്ച സം­ഭ­വ­ത്തി­ന്റെ ചൂ­ടാറും മു­മ്പ് ത­മി­ഴ്‌­നാ­ട്ടി­ലും കൊല്‍ക്ക­ത്താ മോഡല്‍ സംഭവം അര­ങ്ങേറി.

തമിഴ്‌നാട്ടിലും വി­ദ്യാര്‍ത്ഥിയെ മൂത്രം കുടിപ്പി­ച്ച­താ­യാണ് റിപോര്‍ട്ട്. പെരുമ്പല്ലൂര്‍ ജില്ലയിലെ സ്‌കൂള്‍ ഹോസ്റ്റലിലാ­ണ് സം­ഭവം. ഒമ്പതാം ക്‌ളാസ് വി­ദ്യാര്‍­ത്ഥി­യെ­യാണ് അധ്യാപകര്‍ മൂത്രം കുടിപ്പിച്ച­ത്. മൂത്രമൊഴിക്കാന്‍ പോകണമെ­ന്ന് നി­രന്തരം ആവശ്യപ്പെട്ടിട്ടും അനുവദിക്കാത്ത അധ്യാപകര്‍ വി­ദ്യാര്‍ത്ഥിയെ ശകാരിക്കുകയും തല്ലുകയും ചെ­യ്­ത് ബ­ലംപ്ര­യോ­ഗിച്ച് മൂത്രം കുടിപ്പിക്കുകയായിരു­ന്നു.

സംഭവത്തെത്തുടര്‍ന്ന് ഹോസ്റ്റലില്‍ നി­ന്ന് ഒ­ളി­ച്ചോടിയ വി­ദ്യാര്‍ത്ഥി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പ­റ­ഞ്ഞ­പ്പോ­ഴാണ് സംഭവം പുറം ലോകമറിഞ്ഞത്. വി­ദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്.

Keywords:  Kolkata, Tamilnadu, Student, Teacher, National, Drink urine


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia