ഇന്ധനവില വര്‍ധനവിനെതിരെയും അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെയും പാര്‍ലമെന്റിന് മുമ്പില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം പിമാര്‍
Apr 7, 2022, 17:00 IST
ന്യൂഡെല്‍ഹി: (www.kvartha.com 06.04.2022) ഇന്ധനവില വര്‍ധനവിനെതിരെയും അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെയും പാര്‍ലമെന്റിന് മുമ്പില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം പിമാര്‍. ഉള്ളി, ഉരുളക്കിഴങ്ങ് മാലകള്‍ ധരിച്ചാണ് നേതാക്കള്‍ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിഷേധിച്ചത്. കേന്ദ്ര സര്‍കാര്‍ ഇന്ധന കൊള്ളക്കാരാണെന്ന മുദ്രാവാക്യം വിളിച്ച നേതാക്കള്‍ വിലക്കയറ്റം കുറക്കണമെന്ന് ആവശ്യപ്പെട്ടു.
അവശ്യസാധനങ്ങളുടെ കുത്തനെയുള്ള വില വര്‍ധനവ് മൂലം സാധാരണക്കാര്‍ അങ്ങേയറ്റം പ്രയാസപ്പെടുകയാണെന്നും വിഷയത്തില്‍ കേന്ദ്രസര്‍കാര്‍ ഇടപെടണമെന്നും സുദീപ് ബന്ദ്യോപാധ്യായ എം പി ആവശ്യപ്പെട്ടു.
ബജറ്റ് സമ്മേളനത്തിനിടെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വിലക്കയറ്റം ചര്‍ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 80 പൈസ വീതമാണ് ബുധനാഴ്ച വര്‍ധിപ്പിച്ചത്.
Keywords: TMC leaders hold protest against price hike in Parliament complex, New Delhi, Protesters, Parliament, Petrol Price, Diesel, National, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.