Reduce Stress | സമ്മർദം കുറയ്ക്കാൻ വഴികൾ തേടുകയാണോ? ഇതാ സഹായകരമായ മാർഗങ്ങൾ

 


ന്യൂഡെൽഹി: (KVARTHA) നമ്മുടെ ശാരീരിക ആരോഗ്യം പോലെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് മാനസിക ആരോഗ്യവും. എന്നാൽ മനസിന് സമാധാനമോ സന്തോഷമോ കിട്ടാതെ പിരിമുറുക്കങ്ങൾ ഉണ്ടാക്കുന്ന അവസ്ഥയാണ് മാനസിക സമ്മർദം. കടുത്ത ടെൻഷൻ, ഉറക്ക കുറവ്, ഒന്നിനോടും താൽപര്യമിലാതെ ഇരിക്കുക, ഉന്മേഷക്കുറവ്, അമിതമായ ദേഷ്യം, ഭക്ഷണത്തോട് വിരക്തി ആളുകളുമായി ഇടപെടാൻ താൽപര്യ കുറവ്, ഒന്നിലും ഒരു ആനന്ദം ലഭിക്കാതിരിക്കുക ഇതൊക്കെ മാനസിക സമ്മർദത്തിന്റെ ഭാഗമാണ്.

Reduce Stress | സമ്മർദം കുറയ്ക്കാൻ വഴികൾ തേടുകയാണോ? ഇതാ സഹായകരമായ മാർഗങ്ങൾ

ഇത്തരം സാഹചര്യങ്ങളിൽ കടുത്ത സമ്മർദത്തിൽ നിന്നും മോചനം ലഭിക്കാൻ വേണ്ടി പലരും ലഹരി വസ്തുക്കൾ പോലെയുള്ള മോശമായ ശീലങ്ങൾക്ക് അടിമപ്പെടാറുണ്ട്. ഇത് കൂടുതൽ അപകടം ചെയ്യും. എന്നാൽ ഏതൊക്കെ രീതികളിലൂടെ നമുക്ക് സമ്മർദം കുറയ്ക്കാൻ പറ്റുമെന്ന് നോക്കാം.

മനസിനെ പോസിറ്റീവ് ആക്കി മാറ്റുക

സമ്മർദം കുറയ്ക്കാനുള്ള ആദ്യത്തെ പടിയാണ് നമ്മുടെ മനസിനെ പോസിറ്റീവ് ആക്കി മാറ്റുക എന്നത്. നല്ല ചിന്തകളും കാഴ്ചകളും കൊണ്ട് മനസ്സിന് നല്ല സുഖകരമായ അന്തരീക്ഷം സൃഷ്ടിക്കാൻ മുൻകയ്യെടുക്കുക. ഇഷ്ടപ്പെട്ട പാട്ടുകൾ കേൾക്കാം, നല്ല പുസ്തകങ്ങൾ വായിക്കാം, ഇഷ്ടപ്പെട്ട ആളുകളുമായി ഇടപെടാം, ചെറിയ കുഞ്ഞുങ്ങൾക്കൊപ്പം സമയം ചിലവഴിക്കാം അങ്ങനെ മനസിനെ ആനന്ദം കിടക്കുന്ന രീതിയിൽ പ്രവർത്തിക്കുക.

നല്ല ഉറക്കം നേടുക

മറ്റൊരു മാർഗമാണ് സ്വസ്ഥവും സുഖകരവുമായ ഉറക്കം ലഭിക്കുക എന്നത്. ഇത് മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് പ്രധാനമാണ്. മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ടെലിവിഷൻ പോലെയുള്ള സ്ക്രീൻ ഉപയോഗം കഴിവതും മിതപ്പെടുത്തി നല്ല ഉറക്കത്തിന് പ്രാധാന്യം കൊടുക്കുക.

അനാരോഗ്യ രീതികൾ ഉപേക്ഷിക്കുക

സമ്മർദം വരുമ്പോൾ ചിലർ അമിതമായ ഭക്ഷണം കഴിക്കുന്നതും കണ്ടുവരാറുണ്ട്. അത്തരം അനാരോഗ്യ രീതികളും ഉപേക്ഷിക്കുക. ശരീരത്തെ മാത്രമല്ല ഇതൊക്കെ മാനസിക ആരോഗ്യത്തെയും ബാധിക്കുന്ന ഘടകങ്ങളാണ്. നന്നായി വെള്ളം കുടിക്കുന്നതും നല്ലതാണ്. കാപ്പിയെയോ ചായയെയോ അമിതമായി ആശ്രയിക്കാതിരിക്കുക. നല്ല വ്യായാമവും ശീലിക്കുക. ഒപ്പം ശരീരത്തിന് ആവശ്യമായ വിശ്രമവും നൽകുക. എപ്പോഴും റിലാക്സ് ആയി നിൽക്കാൻ ശ്രമിക്കുക.

ആനാവശ്യമായ ചിന്തകൾ ഒഴിവാക്കുക. നല്ല ആരോഗ്യകരമായ പ്രഭാത ഭക്ഷണം ശീലമാക്കുക. മനസിന് സന്തോഷം കിട്ടുന്ന നല്ല കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുക. വൃത്തിയായി ശരീരത്തെ സൂക്ഷിക്കുന്നതും വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുന്നതുമൊക്കെ മാനസിക ആരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. സ്ട്രെസ് കാരണം നമ്മുട്സ് ജീവൻ തന്നെ അപകടത്തിലായേക്കാം. നല്ല ഉറക്കം, ആരോഗ്യകരമായ ഭക്ഷണം, വ്യായാമം ഇവയൊക്കെ എന്നും ശീലമാക്കുക.

ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡും തീർത്തും ഒഴിവാക്കാൻ ശ്രമിക്കുക. സമ്മർദം നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യത്തെ വരെ ബാധിച്ചേക്കാം. പല തരം ശാരീരിക, മാനസിക രോഗങ്ങൾക്കും വഴി തുറക്കാൻ സമ്മർദം കാരണമാവാറുണ്ട്. നിങ്ങൾ കടുത്ത മാനസിക സമ്മർദം നേരിടുകയാണെങ്കിൽ ഉടൻ തന്നെ നല്ലൊരു മാനസികാരോഗ്യ വിദഗ്ധനെ സമീപിക്കുക.

Keywords: News, National, New Delhi, Reduce stress, Health, Lifestyle, Tips, Stress, Food, Exercise, Fast Food,  Tips for Reducing Stress.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia