മാംസ നിരോധനത്തിന് ചരടുവലിച്ചത് ബിജെപി പ്രസിഡന്റ്; കാരണം അമിത് ഷാ ജൈനനാണ്! ഒരു ജൈന വിശ്വാസിയുടെ ഞെട്ടിക്കുന്ന കത്ത്
Sep 13, 2015, 22:32 IST
ന്യൂഡല്‍ഹി: (www.kvartha.com 13.09.2015) മുന്‍പെങ്ങുമില്ലാത്ത വിധം രാജ്യത്തെ 5 സംസ്ഥാനങ്ങളില്‍ മാംസ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നു. നിരോധനത്തെ പ്രതികൂലിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തി. മുന്‍ വര്‍ഷങ്ങളിലും ജൈന വിശ്വാസികളുടെ വ്രതാനുഷ്ഠാനങ്ങള്‍ നടന്നിരുന്നു. അന്നൊന്നും ഒരു സര്‍ക്കാരും നിരോധന ഉത്തരവ് പുറപ്പെടുവിച്ചില്ല. പിന്നെ ഇപ്പോള്‍ എന്തുകൊണ്ടാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മാംസ നിരോധനം പ്രഖ്യാപിച്ചത്.
അതിന്റെ കാരണം ബിജെപിയുടെ ദേശീയ പ്രസിഡന്റ് അമിത് ഷാ ഒരു ജൈനമത വിശ്വാസിയാണെന്നതാണ്. ഇതുവരെ ചര്‍ച്ചാവിഷയമാകാത്ത വസ്തുതകളുമായി ഒരു ജൈന വിശ്വാസി, അങ്കിത് ജൈന്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്ത കത്താണ് ഇപ്പോഴത്തെ സംസാര വിഷയം. കത്തിന്റെ രൂപം
പ്രിയപ്പെട്ട സുഹൃത്തുക്കളെ,
നിങ്ങളെല്ലാവര്‍ക്കും ഞങ്ങളോട് ദേഷ്യമാണെന്ന് എനിക്കറിയാം. കാരണം ഞങ്ങള്‍ ജൈനന്മാര്‍ നിങ്ങളുടെ മാംസം കഴിക്കാനുള്ള അവകാശത്തെ നിഷേധിച്ചവരാണ്. സഹിഷ്ണുതയില്ലാത്ത ഞങ്ങളുടെ ഒരു സംഘം ഗുണ്ടകള്‍ നിങ്ങളുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തില്‍ കൈകടത്തി.
ഞങ്ങളില്‍ ചിലരെങ്കിലും താലിബാനികളാണെന്ന് നിങ്ങള്‍ വിശ്വസിച്ചുപോകും.
അതിന് കാരണം ഈ ചിലരാണ്. കാരണം ഇവരാണ് മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്. പത്രങ്ങളില്‍ നിങ്ങള്‍ എന്ത് വായിക്കണമെന്ന് തീരുമാനിക്കുന്നത് ഇവരാണ്. ടിവിയില്‍ എന്ത് കാണണമെന്ന് തീരുമാനിക്കുന്നതും ഇവരാണ്. ഇവര്‍ പറയുന്നത് സത്യമാണെന്നും നിങ്ങള്‍ വിശ്വസിച്ചുപോകും. കാരണം ഇപ്പോഴത്തെ ഭരണകക്ഷിയായ ബിജെപിയുടെ ദേശീയ പ്രസിഡന്റ് മതം കൊണ്ട് ഒരു ജൈനനാണ്. ബിജെപി ഭരിക്കുന്ന ഹരിയാനയിലും മാംസ നിരോധനം ഏര്‍പ്പെടുത്തിയതായി മാധ്യമങ്ങള്‍ പറയുന്നു. എന്നാല്‍ ചില അറവ് ശാലകള്‍ അടച്ചിടമെന്ന അപേക്ഷ മാത്രമാണുണ്ടായത് എന്നത് സത്യമാണ്. ഞങ്ങളുടെ വ്രതാനുഷ്ഠാനമായ പര്യൂഷണ്‍ പര്‍വയോടനുബന്ധിച്ചായിരുന്നു ഇത്. ഒരു അപേക്ഷ നിരോധനമായാണ് നിങ്ങളുടെ മുന്‍പില്‍ അവതരിക്കപ്പെട്ടത്.
ഈ നിരോധനങ്ങള്‍ ജൈനന്മാര്‍ ആവശ്യപ്പെട്ടതുകൊണ്ടാണെന്ന് നിങ്ങള്‍ വിശ്വസിക്കാന്‍ കാരണമിതാണ്. ഞാനിത് പറയാന്‍ ചില കാരണങ്ങളുണ്ട്. ട്വിറ്ററില്‍ പലരും എന്നെ കുറ്റപ്പെടുത്തി, അധിക്ഷേപിച്ചു. മറ്റുള്ളവര്‍ എന്റെ വിശ്വാസത്തെ, സംസ്‌കാരത്തെ പരിഹസിച്ചു. എന്റെ വീടിന് മുന്‍പില്‍ മാംസം എറിയുമെന്ന് ഭീഷണിപ്പെടുത്തി.
എന്തിനാണ് എന്നോട് ഈ വെറുപ്പെന്നോര്‍ത്ത് ഞാന്‍ അതിശയപ്പെട്ടു. കാരണം ഞാന്‍ ഒരിക്കലും ഈ നിരോധനം ആവശ്യപ്പെട്ടിട്ടില്ല.
ഈ നിരോധനം പത്തിലേറെ വര്‍ഷങ്ങളായി നിലനിന്നിരുന്നുവെന്ന് ഒരു മാധ്യമവും നിങ്ങളോട് പറഞ്ഞുകാണില്ല. നിങ്ങള്‍ മാംസം കഴിക്കുന്നതിനായിരുന്നില്ല വിലക്ക്, ഇപ്പോഴും നിങ്ങള്‍ക്കതിന് സ്വാതന്ത്ര്യമുണ്ട്. ഇന്ത്യയിലെ ചില പ്രദേശങ്ങളിലെ അറവ് ശാലകള്‍ക്കായിരുന്നു വിലക്ക്. രാജസ്ഥാന്‍ പോലുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരിക്കുമ്പോഴും ഈ വിലക്കുകളുണ്ടായിരുന്നു. കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോള്‍ വിലക്കേര്‍പ്പെടുത്തിയിരുന്ന ദിവസങ്ങളുടെ എണ്ണത്തിന്റെ പകുതി ദിവസങ്ങള്‍ മാത്രമാണിപ്പോള്‍ ബിജെപി സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിലക്ക് ഉണ്ടായിരുന്നതുകൊണ്ട് ഈ വിലക്കിനെ ന്യായീകരിക്കാനാകില്ലെന്നായിരിക്കാം നിങ്ങള്‍ ഇപ്പോള്‍ പറയുന്നത്. ശരിയാണ്. ഞാനും അത് തന്നെയാണ് പറയാനൊരുങ്ങുന്നത്. വര്‍ഷങ്ങളായി ഇത്തരം വിലക്കുണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് അന്നൊന്നും ഈ പ്രതിഷേധങ്ങള്‍ ഉണ്ടാകാതിരുന്നത്?
ചില രാഷ്ട്രീയപാര്‍ട്ടികളുടെ ചതുരംഗക്കളിയില്‍ നിങ്ങള്‍ കരുവാകരുത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ ഈ നിരോധനം ഏര്‍പ്പെടുത്തിയത് കോണ്‍ഗ്രസ് പാര്‍ട്ടിയായിരുന്നു. ഇപ്പോള്‍ അതേ നിരോധനത്തിനെതിരെ അവര്‍ പ്രതിഷേധിക്കുന്നു. ഇതിനെ അനുകൂലിച്ചിരുന്ന ഒരു പാര്‍ട്ടിയായിരുന്നു ശിവസേന. ഇപ്പോള്‍ അവരും പ്രതിഷേധ രംഗത്തുണ്ട്.
ഇതിന് പിന്നിലുള്ള രാഷ്ട്രീയം നിങ്ങള്‍ കാണുന്നില്ലേ? നിഷ്പക്ഷതയുടേയും ബൗദ്ധീകതയുടേയും മുഖം മൂടിയണിയുന്നവരെ സഹായിക്കുന്നതാണീ രാഷ്ട്രീയം. ഒരു ദിവസത്തില്‍ കുറച്ച് ദിവസങ്ങള്‍ അറവ് ശാലകള്‍ അടച്ചിട്ടതുകൊണ്ട് ഇവിടെ ഒന്നും സംഭവിക്കില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ജൈനമത വിശ്വാസികള്‍ കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ മാത്രമാണീ നിരോധനം.
3 ദേശീയ ഒഴിവ് ദിനങ്ങളില്‍ ഈ വ്യക്തിസ്വാതന്ത്ര്യം ത്യജിക്കാന്‍ നമുക്കാകില്ലേ? ആ ദിവസങ്ങളില്‍ മദ്യശാലകള്‍ പോലും തുറക്കാറില്ല. സാങ്കേതികമായി പറഞ്ഞാല്‍ അതും ഒരു നിരോധനമാണ്. രാജ്യവ്യാപക നിരോധനം. എന്നാല്‍ ഈ മാംസ നിരോധനം രാജ്യവ്യാപകമല്ല.
സമീപത്തെ പള്ളികളില്‍ നിന്നും ബാങ്ക് വിളി ഉയരുമ്പോള്‍ നമ്മള്‍ നമ്മുടെ വ്യക്തിസ്വാതന്ത്ര്യങ്ങള്‍ ഉപേക്ഷിക്കാറില്ലേ? വ്യക്തിപരമായ സ്വാതന്ത്ര്യം എന്ന് പറയുന്നത് നിങ്ങള്‍ എന്ത് ചെയ്യണമെന്ന് ആഗ്രഹിക്കുന്നതാണ്.
മുസ്ലീം വികാരത്തെ മാനിച്ച് എല്ലാ പ്രമുഖ റെസ്‌റ്റോറന്റുകളും മാംസ വില്പന ശാലകളും ഹലാല്‍ മാംസം മാത്രമാണ് വില്‍ക്കുന്നത്. ഈ വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഹിന്ദുക്കള്‍ ഹലാലല്ലാത്ത മാംസം ആവശ്യപ്പെടാന്‍ പാടില്ലെന്നുണ്ടോ? സഹ ഇന്ത്യക്കാരന്റെ താല്പര്യങ്ങളോട് അനുഭാവപൂര്‍വ്വം പെരുമാറാന്‍ ഹിന്ദുക്കള്‍ക്കാകും. അതുപോലെ തന്നെയാണ് ഇതര മതസ്ഥരും. ഓരോ ഇന്ത്യക്കാരനും മറ്റുള്ളവന്റെ അവകാശത്തെ ഹനിക്കാന്‍ കൂട്ടുനില്‍ക്കാറില്ല.
നമുക്കോരോരുത്തര്‍ക്കും ഒരു സമൂഹത്തെ രൂപപ്പെടുത്തിയെടുക്കാനുള്ള അവകാശമുണ്ട്. നമുക്കോരോരുത്തര്‍ക്കും പരിണമിക്കാനുള്ള അവകാശവുമുണ്ട്. പരിണാമം വളരെട്ടെയെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. ഏതെങ്കിലും ഒരു മേഖലയില്‍ മാത്രമായി അത് ഒതുങ്ങാതിരിക്കട്ടെ. ഇത് മനസിലാക്കി പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് ഞാന്‍ ഈ മാംസ നിരോധനം എടുത്തുകളയണമെന്ന് അപേക്ഷിക്കുന്നു. വളരെ പെട്ടെന്ന് പരിണമിക്കുന്ന ഇന്ത്യക്കാരുടെ വികാരത്തെ ഇത് വ്രണപ്പെടുത്തുന്നു. ജൈനന്മാരുടെ വികാരം അത് മനസിലാക്കുന്നവര്‍ മാനിക്കട്ടെ. കുറച്ചെങ്കിലും അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്നവര്‍ സഹകരിക്കട്ടെ.
കുറച്ച് ദിവസങ്ങള്‍ അറവ് ശാലകള്‍ അടച്ചിടണമെന്ന് സമീപത്തുള്ളവരോട് ഞങ്ങള്‍ ജൈനന്മാര്‍ അപേക്ഷിക്കും. അവര്‍ക്ക് സ്വമേധയാ അടച്ചിടാന്‍ കഴിയുന്നുവെങ്കില്‍ അടച്ചിടട്ടെ. അത് ഞങ്ങള്‍ക്ക് സന്തോഷം തന്നെയാണ്. പക്ഷേ സമ്മര്‍ദ്ദം ചെലുത്തി ആരും ദയവുചെയ്ത് അറവ്ശാലകള്‍ അടാപ്പിക്കരുത്.
എന്റെ കുലനാമത്തിന്റെ പേരില്‍ ഇനിയും ഈ വിദ്വേഷം എനിക്ക് സഹിക്കാനാകില്ല
അങ്കിത് ജൈന്‍
SUMMARY: We Jains might appeal to people in our localities to close meat shops for a few days and if they do that voluntarily, we will be happy that they care for us. But please don’t enforce anything.
Keywords: Meat Ban, Rajasthan, Jammu Kashmir, Jain Festivals, Shiv Sena,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.