ഡോക്ടറുടെ വീട് കൊള്ളയടിച്ച് 6 ലക്ഷം രൂപയുടെ മുതലുകള്‍ കടത്തി

 


ഡോക്ടറുടെ വീട് കൊള്ളയടിച്ച് 6 ലക്ഷം രൂപയുടെ മുതലുകള്‍ കടത്തി
ഉഡുപ്പി : മണിപ്പാലിന് സമീപം ഇന്ദ്രാലി ഹയഗ്രീവയിലെ ഡോക്ടറുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് ആറ് ലക്ഷം രൂപയുടെ മുതലുകള്‍ കടത്തി.

ഡോ. അശോകിന്റെ വീട്ടിലാണ് ജൂണ്‍ 20ന് കവര്‍ച്ച നടന്നത്. ഡോക്ടറും ഭാര്യയും വീട് അടച്ചിട്ട് ബാംഗ്ലൂരിലേക്ക് പോയതായിരുന്നു. 21ന് തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ചാവിവരം ദമ്പതികളറിഞ്ഞത്.

സ്വാര്‍ണാഭരണങ്ങളും 60, 000 രൂപയും 200 യു.എസ് ഡോളറും കവര്‍ച്ച ചെയ്യപ്പെട്ടു. ഡോക്ടറുടെ പരാതിയില്‍ മണിപ്പാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

Keywords:  Mangalore, Udupi, Robbery, National

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia