മകന്‍ മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ പിതാവ് ഉടമയ്ക്കു കൊറിയറില്‍ അയച്ചു കൊടുത്തു
Nov 26, 2014, 17:02 IST
മൈസൂറു: (www.kvartha.com 26.11.2014) മകന്‍ മോഷ്ടിച്ചു കൊണ്ടു വന്ന സ്വര്‍ണാഭരണങ്ങള്‍ പിതാവ് ഉടമയ്ക്ക് കൊറിയര്‍ വഴി അയച്ചു കൊടുത്തു. സരസ്വതീപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയാലാണ് അവിശ്വസനീയമായ ഈ സംഭവം അരങ്ങേറിയത്. ജെ.എസ്.എസ്. പോളി ടെക്‌നിക്കിലെ പ്രൊഫസറും കൃഷ്ണമൂര്‍ത്തി എക്റ്റന്‍ഷന്‍ ടി.കെ. ലോ ഔട്ടിലെ താമസക്കാരനുമായ നഞ്ചുണ്ട സ്വാമിക്കാണ് മൂന്നു ദിവസം മുമ്പു വീട്ടില്‍ നിന്നു കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണാഭരണങ്ങളില്‍ 90 ശതമാനവും പാര്‍സലില്‍ കിട്ടിയത്.
മകളുടെ വിവാഹത്തിനായി കരുതിവെച്ചതായിരുന്നു സ്വര്‍ണം. കൊറിയര്‍ വഴി ലഭിച്ച പാര്‍സലില്‍ ആഭരണങ്ങള്‍ക്കു പുറമെ ഒരു കത്തും ഉണ്ടായിരുന്നു. മോഷണം സംബന്ധിച്ച് പോലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്നും മകന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റിനു താന്‍ ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു കത്തില്‍ എഴുതിയിരുന്നത്.
അവശേഷിക്കുന്ന സ്വര്‍ണം മൂന്നു മാസത്തിനകം അയച്ചു തരാമെന്നും കത്തിലുണ്ട്. എട്ടു ലക്ഷം രൂപ വില വരുന്ന ആഭരണങ്ങളാണ് പ്രൊഫസറുടെ വീട്ടില്‍ നിന്നു കവര്‍ന്നത്. പ്രൊഫസറുടെ മകന്റെ സഹപാഠികളായ മൂന്നു സുഹൃത്തുക്കളെ കവര്‍ച്ചാ സംഭവത്തില്‍ പോലീസ് സംശയിച്ചിരുന്നു. അതിനിടെയാണ് ഒരു സഹപാഠിയുടെ പിതാവ് സ്വര്‍ണാഭരണങ്ങള്‍ കൊറിയര്‍ വഴി അയച്ചു കൊടുത്തത് എന്നത് മറ്റൊരു നാടകീയതയ്ക്കു വഴിവെച്ചു.
പോലീസ് പ്രൊഫസറുടെ മകന്റെ മൂന്നു കൂട്ടുകാരെയും ചോദ്യം ചെയ്തു. എന്നാല്‍ അവരില്‍ രണ്ടു പേര്‍ക്ക് ഈ സംഭവത്തില്‍ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
SUMMARY: In a curious incident reported from within the limits of Saraswatipuram police station here, ornaments stolen from a professor were returned, at least in most part, by courier, within three days of the incident.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.