കിടപ്പറ രംഗം ചിത്രീകരിച്ച് യുവതിയുടെ പണം തട്ടി, യുവാവ് അറസ്റ്റില്‍
Jan 20, 2015, 13:55 IST
താനെ: (www.kvartha.com 20.01.2015) ഹോട്ടല്‍മുറിയില്‍ ഒളിക്യാമറ വെച്ച് കിടപ്പറ രംഗം ചിത്രീകരിച്ച് യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. 26കാരനായ സനുഖാനെയാണ് കഴിഞ്ഞദിവസം കശ്മീര പോലീസ് അറസ്റ്റ് ചെയ്തത്.
2014 ഒക്ടോബറില്‍ സനു ഖാന്‍ ജോലി ചെയ്തിരുന്ന കടയില്‍ അക്വേറിയം വാങ്ങാനെത്തിയ പെണ്‍കുട്ടിയാണ് ചതിക്കുഴിയില്‍ പെട്ടത്. കടയില്‍ വെച്ചുള്ള പരിചയം പെട്ടെന്ന് തന്നെ പ്രണയമായി മാറി. തുടര്‍ന്ന് ഇരുവരും പരസ്പരം കാണാറുണ്ടായിരുന്നു. അതിനിടെ സനുഖാന്‍ പെണ്‍കുട്ടിയെ ഭയണ്ടറിലെ ഗ്രാന്‍ഡ് ഹോട്ടലിലേക്ക് വിളിപ്പിക്കുകയും അവിടെ മുറിയെടുത്ത് ഇരുവരും ശാരീരികബന്ധത്തില്‍ ഏര്‍പെടുകയും ചെയ്തു.
കുറച്ചുദിവസങ്ങള്‍ക്ക് ശേഷം സനുഖാന്‍ പെണ്‍കുട്ടിയെ മിറാ റോഡിലുള്ള തന്റെ സുഹൃത്തുക്കളുടെ ഫഌറ്റിലേക്ക് ക്ഷണിച്ചു. സുഹൃത്ത് ജാവേദ് ഖാന്റെ ഉടമസ്ഥതയിലുള്ള ഫഌറ്റിലെത്തിയ പെണ്‍കുട്ടിയുമായി സനുഖാന്‍ വീണ്ടും ശാരീരിക ബന്ധത്തിലേര്‍പെട്ടു. എന്നാല്‍ സനുഖാനും സുഹൃത്തുക്കളായ ജാവേദ് ഖാന്‍, ഫിയാസ്ഖാന്‍ എന്നിവര്‍ ഫഌറ്റ് മുറിയില്‍ മുന്‍കൂട്ടി പഌന്‍ ചെയ്ത് ഒളിക്യാമറ വെച്ചിരുന്നു. ദൃശ്യം അതില്‍ പതിഞ്ഞു.
സംഭവത്തിനു ശേഷം പെണ്‍കുട്ടിയെ ഒളിക്യാമറയിലെ ദൃശ്യങ്ങള്‍ കാട്ടി സനുഖാനും സുഹൃത്തുക്കളും ഭീഷണിപ്പെടുത്തി പണം വാങ്ങുന്നത് പതിവാക്കി. ആദ്യം എട്ട് ലക്ഷം രൂപ ആവശ്യപ്പെടുകയും പെണ്‍കുട്ടി അത് നല്‍കുകയും ചെയ്തിരുന്നു. പിന്നീട് വീണ്ടും 30 ലക്ഷം കൂടി ആവശ്യപ്പെട്ടതോടെയാണ് പെണ്‍കുട്ടി സംഭവം വീട്ടുകാരെ അറിയിച്ചത്.
പോലീസിലും പരാതി നല്‍കി. തുടര്‍ന്ന് പോലീസ് കഴിഞ്ഞദിവസം മിറാ റോഡിലെ ഫഌറ്റില്‍ വെച്ച് സനുഖാനെ അറസ്റ്റ് ചെയ്തു. എന്നാല്‍ സുഹൃത്തുക്കള്‍ രക്ഷപ്പെട്ടു. അറസ്റ്റിലായ സനുഖാന്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read: റണ്‍ കേരള റണ്‍: നാടാകെ ഓടി, ഒട്ടും പിന്നിലാകാതെ കാസര്‍കോടും ഓടി
Keywords: Thane youth films sex video with hidden spycam, blackmails lover, Hotel, Threatened, Blackmailing, Girl, Parents, Police, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.