പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കാന്‍ വിസമ്മതിച്ചതിന് പംപ് ജീവനക്കാരനെ യുവാവ് ഇഷ്ടികകൊണ്ട് ആക്രമിച്ചതായി പരാതി
Mar 11, 2022, 19:37 IST
താനെ: (www.kvartha.com 11.03.2022) പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കാന്‍ വിസമ്മതിച്ചതിന് പംപ് ജീവനക്കാരനെ യുവാവ് ഇഷ്ടിക കൊണ്ട് ആക്രമിച്ചതായി പരാതി. ഉല്ലാസ് നഗറിലെ എച് പി പെട്രോള്‍ പംപിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
സെക്ഷന്‍ 17 ലെ താമസക്കാരനായ രവി പവാര്‍ എന്ന യുവാവ് ഡീസല്‍ വാങ്ങാനായി പംപിലെത്തി. ഒരു കുപ്പിയുമായാണ് പവാര്‍ വന്നത്. എന്നാല്‍ പ്ലാസ്റ്റിക് കുപ്പിയുടെ വായ ചെറുതായിരുന്നു. അതുകൊണ്ടുതന്നെ അതിനകത്ത് ഡീസല്‍ നിറയ്ക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ജീവനക്കാരനായ സുഭാഷ് അകദ്വാലെ പവാറിനോട് മറ്റൊരു കുപ്പി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.
ഇതോടെ ക്ഷുഭിതനായ പവാര്‍ ജീവനക്കാരനുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പെടുകയും തുടര്‍ന്ന് ഇഷ്ടിക കൊണ്ട് ജീവനക്കാരന്റെ തലയില്‍ ആക്രമിക്കുകയുമായിരുന്നു. ആക്രണമത്തില്‍ പരിക്കേറ്റ ജീവനക്കാരനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സംഭവത്തില്‍ ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പവാറിനെതിരെ ഉല്ലാസ് നഗറിലെ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ആക്രമണത്തിന് കേസെടുത്തു.
Keywords: Thane: Man attacks petrol pump employee with paver block when he refuses to give petrol in water bottle, Thane, News, Local News, Attack, Police, CCTV, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.