ന്യൂഡല്‍ഹി: കര്‍ണാടക കേന്ദ്രീകരിച്ച് ഭീകരാക്രമണത്തിന് ആസൂത്രണം ചെയ്ത സംഘത്തിന്റെ ആസ്ഥാനം സൗദി അറേബ്യയിലാണെന്ന് പൊലീസ്. സൗദി അറേബ്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് എല്ലാത്തിനും നേതൃത്വം നല്‍കിയതെന്ന് കേസില്‍ പിടിയിലായ 11 പേരെ ചോദ്യം ചെയ്തതില് നിന്ന് വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. ആസൂത്രകരില്‍ ഭൂരിഭാഗവും ഇന്ത്യന്‍ വംശജരാണെന്നും പൊലീസ് വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ നിന്ന് അറസ്റ്റിലും കസ്റ്റഡിയിലും എടുത്തവരം ബാംഗ്‌ളൂരില്‍ കൊണ്ടുവന്നു. ഹുജി എന്നറിയപ്പെട്ടുന്ന ഹര്‍ക്കത്തുല്‍ അല്‍ ജിഹാദി , ലഷ്‌ക്കറെ തയ്ബ തുടങ്ങിയ ഭീകര സംഘടനകളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നവരാണ് സംഘാംഗങ്ങള്‍.സംഘത്തിലെ സുപ്രധാന കണ്ണിയെന്ന് കരുതപ്പെടുന്ന സക്കീര്‍ അഹമ്മദിനായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
സംഘപരിവാര്‍ നേതാക്കളെയും എംപിമാരെയും ഒരു മാദ്ധ്യമ സ്ഥാപന ഉടമയെയും രണ്ട് പത്രപ്രവര്‍ത്തകരെയും വകവരുത്താനാണ് സംഘം പദ്ധതിയിട്ടിരുന്നത്. ഇതേസമയം, പൊലീസ് ഉന്നയിക്കുന്ന കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് പിടിയിലായവരുടെ ബന്ധുക്കള്‍ പറഞ്ഞു.
ബിസിഎ ബിരുദധാരിയും സെയ്ല്‍സ്മാനുമായ റിയാസ് അഹമ്മദ് ബായ് ഹട്ടി, എംസിഎ വിദ്യാര്‍ഥി ഷോയബ് അഹമ്മദ് മിര്‍സ എന്നിവരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. കര്‍ണാടകയിലും ആന്ധ്രയിലുമായി സംശയിക്കപ്പെടുന്നവരുടെ മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങള്‍ ആറു മാസമായി ചോര്‍ത്തിയശേഷമാണ് പതിനൊന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തത്.
SUMMARY: Investigators probing the terror module busted in Karnataka have claimed that the arrested 11 youths were inspired by the contents of an online magazine which glorifies activities of al-Qaida in Afghanistan.
key words: Websites, Terror Outfit, Software Engineer, Lashkar-E-Taiba, Internet, Intelligence Bureau, Inspire, Al-Qaida's Online Magazine, Al-Qaida, Al-Qaeda
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.