അയോധ്യ ക്ഷേത്ര നിര്‍മാണ ട്രസ്റ്റ് രൂപീകരണം ഉടന്‍; പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ യോഗം; എട്ടംഗ ട്രസ്റ്റില്‍ പാര്‍ട്ടിയിലെ ഉന്നതരും
Nov 11, 2019, 12:18 IST
ന്യൂഡെല്‍ഹി: (www.kvartha.com 11.11.2019) അയോധ്യ ക്ഷേത്ര നിര്‍മാണ ട്രസ്റ്റ് രൂപീകരണം ഉടന്‍ നടക്കുമെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ട്രസ്റ്റ് രൂപീകരണ യോഗം ഒരാഴ്ചയ്ക്കുള്ളില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നാല് വീതം പ്രതിനിധികള്‍ ഉള്‍പ്പെടുന്ന എട്ട് അംഗ ട്രസ്റ്റാകും നിലവില്‍ വരിക. ഗുജറാത്തിലെ സോമനാഥ് ക്ഷേത്ര ട്രസ്റ്റാണ് കേന്ദ്രത്തിനു മുന്നിലെ പ്രധാന മാതൃക.
നിലവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, എല്‍ കെ അധ്വാനി തുടങ്ങിയവര്‍ ട്രസ്റ്റ് ബോര്‍ഡില്‍ അംഗങ്ങളാണ്. സുപ്രീംകോടതി നിര്‍ദേശപ്രകാരം അയോധ്യയിലെ ചില പ്രദേശങ്ങള്‍ ഏറ്റെടുത്തുള്ള 1993ലെ നിയമത്തിലെ ആറ്, ഏഴ് വകുപ്പുകള്‍ പ്രകാരമുള്ള അധികാരമുപയോഗിച്ച് ട്രസ്റ്റ് അല്ലെങ്കില്‍ മറ്റൊരു സംവിധാനമുണ്ടാക്കാനാണ് നിര്‍ദേശം.
അയോധ്യ തര്‍ക്കഭൂമിയില്‍ സര്‍ക്കാര്‍ ട്രസ്റ്റിന് ക്ഷേത്രം നിര്‍മിക്കാമെന്നും സുന്നി വഖഫ് ബോര്‍ഡിന് അഞ്ചേക്കര്‍ ഭൂമി ഏറ്റെടുത്ത് നല്‍കണമെന്നുമാണ് സുപ്രീം കോടതിയുടെ ചരിത്രവിധി. വഖഫ് ബോര്‍ഡിനു നല്‍കാന്‍ നിര്‍ദേശിച്ച അഞ്ച് ഏക്കര്‍ ഭൂമി, നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ കൈവശമുള്ളതില്‍നിന്നു തന്നെ കൊടുക്കുന്നതില്‍ തടസമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അയോധ്യയില്‍ തന്നെ പ്രധാനപ്പെട്ട സ്ഥലത്ത് അഞ്ചേക്കര്‍ ഭൂമിയാണ് സുന്നി വഖഫ് ബോര്‍ഡിന് നല്‍കേണ്ടത്. ഈ ഭൂമിയില്‍ ആരാധനാലയം നിര്‍മിക്കാം. ഭൂമി സംസ്ഥാന സര്‍ക്കാരോ കേന്ദ്രമോ ഏറ്റെടുത്ത് നല്‍കണം. ബാബ്റി മസ്ജിദ് നിലനിന്ന 2.77 ഏക്കര്‍ ഭൂമി മൂന്നായി വിഭജിച്ചുള്ള 2010ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിലായിരുന്നു സുപ്രീംകോടതിയുടെ വിധി.
തര്‍ക്കഭൂമിയില്‍ ക്ഷേത്ര നിര്‍മാണത്തിന് മൂന്ന് മാസത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. അതില്‍ നിര്‍മോഹി അഖാഡയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കണം. ഭൂമി മൂന്നായി വിഭജിച്ച അലഹബാദ് കോടതിവിധി നിലനില്‍ക്കുന്നതല്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കു പുറമേ ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് എ നസീര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി. ഏകകണ്ഠമായ വിധിയാണ് പ്രസ്താവിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Temple set in stone: SC rules in favour of Ram Temple on disputed Ayodhya site,News, New Delhi, Trending, Temple, Supreme Court of India, Narendra Modi, Prime Minister, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.