മുൻ ബിജെപി നേതാവിൻ്റെ മ്യതദേഹവും കാറും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
Aug 11, 2021, 13:27 IST
മെദക്(തെലങ്കാന): (www.kvartha.com 11.08.2021) മുൻ ബിജെപി നേതാവിൻ്റെ മ്യതദേഹവും കാറും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ബിജെപി ജില്ല മുൻ വൈസ് പ്രസിഡൻ്റും ബിസിനസുകാരനുമായ വി ശ്രീനിവാസ് പ്രസാദിൻ്റെ മ്യതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.
സംഭവ ദിവസം പുലർച്ചെ ചിലർ ചേർന്ന് ശ്രീനിവാസിനെ കാറിനൊപ്പം കത്തിക്കുകയായിരുന്നുവെന്ന് മെദക് ജില്ല എസ് പി ചന്ദന ദീപ്തി ഐപി എസ് അറിയിച്ചു. കാർ കത്തുന്നത് കണ്ട ഒരാളാണ് പൊലിസിനെ വിവരമറിയിച്ചത്.
പൊലിസ് സംഭവ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കാറിൻ്റെ ഡിക്കിയിൽ നിന്നും കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ് മോർടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. ഐപി സി 302 വകുപ്പ് പ്രകാരം പൊലിസ് കേസെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലിസ് പുറത്തുവിട്ടിട്ടില്ല.
SUMMARY: As the probe is still on, the corpse has been shifted to the local government hospital for Post Mortem Examination. A case has been registered under 302 IPC. Further information is awaited.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.