ഡല്‍ഹി കോണ്‍ഗ്രസ് നേതാവിന്റെ പോസ്റ്റര്‍ ഒട്ടിച്ച കാറില്‍ 16കാരിയുടെ മൃതദേഹം

 


ന്യൂഡല്‍ഹി: (www.kvartha.com 01/02/2015) കോണ്‍ഗ്രസ് നേതാവിന്റെ പോസ്റ്റര്‍ ഒട്ടിച്ച കാറില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കോണ്‍ഗ്രസ് നേതാവ് നസീബ് സിംഗിന്റെ സ്റ്റിക്കര്‍ പതിച്ച കാറിലാണ് മൃതദേഹം കാണപ്പെട്ടത്.

കിഴക്കന്‍ ഡല്‍ഹിയിലെ ഹെഡ്ജ് വാര്‍ ആശുപത്രിക്ക് സമീപമുള്ള റോഡില്‍ മൃതദേഹം ഉപേക്ഷിച്ച് െ്രെഡവര്‍ കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. സല്‍ഫാസ് ഗുളികകളും വിദ്യാര്‍ത്ഥിനിയുടെ സ്‌കൂള്‍ ബാഗും കമ്മലുകളും കാറില്‍ നിന്ന് കണ്ടെത്തി.

കഴിഞ്ഞ കുറേ ദിവസങ്ങളായി ഒരു പയ്യന്‍ മകളെ ശല്യം ചെയ്തിരുന്നതായി മാതാപിതാക്കള്‍ ആരോപിച്ചു. ശനിയാഴ്ച രാവിലെ മകളേയും മകനേയും സ്‌കൂളില്‍ കൊണ്ടുപോയി ആക്കിയിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കാണ് മകളുടെ മൃതദേഹം കണ്ടെത്തിയെന്നറിയിച്ച് ആശുപത്രി അധികൃതര്‍ ഫോണില്‍ ബന്ധപ്പെടുന്നതെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
ഡല്‍ഹി കോണ്‍ഗ്രസ് നേതാവിന്റെ പോസ്റ്റര്‍ ഒട്ടിച്ച കാറില്‍ 16കാരിയുടെ മൃതദേഹം
പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നുവെന്നാരോപിക്കുന്ന പയ്യനാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാള്‍ പെണ്‍കുട്ടിയുടെ മൃതദേഹം ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യാത്രക്കാരുടെ പിടിയിലാവുകയായിരുന്നു.

വിശ്വാസ് നഗര്‍ നിവാസിയാണ് അറസ്റ്റിലായ പയ്യന്‍. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

SUMMARY: The body of a 16-year-old girl was found in a car near Hedgewar Hospital in East Delhi on Saturday allegedly when the driver was trying to dump the body and flee.

Keywords: Delhi, Teenage Girl, Student, Found dead, Car,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia