സമ്മാനത്തട്ടിപ്പിൽ വീണ ടെക്കിയുടെ ഭാര്യ ആത്മഹത്യ ചെയ്തു

 


ബംഗലൂരു: (www.kvartha.com 30.06.2016) വിവരവും വിദ്യാഭ്യാസവും ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. വിവേകവും സാമാന്യ ബുദ്ധിയുമില്ലെങ്കിൽ ജീവിതം ഒരുതുണ്ട് കയറിൽ അവസാനിപ്പിക്കേണ്ടി വരും. ഇതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ബംഗലൂരുവിൽ നടന്നത്. 44കാരിയായ യുവതിയാണ് തട്ടിപ്പിനരയായി സ്വയം ജീവനൊടുക്കിയത്.

ബംഗലൂരിവിലെ ഐ ടി ജീവനക്കാരന്‍റെ ഭാര്യയാണ് കെണിയിൽപ്പെട്ടത്. 45 ലക്ഷം രൂപ സമ്മാനമായി ഇവർത്ത് ലഭിച്ചുവെന്ന് മൊബൈലിൽ മെസേജ് വന്നു. ഇതിൽ സന്തോഷിച്ച യുവതി അവർ ആവശ്യപ്പെട്ട 11 ലക്ഷം രൂപ നൽകുകയും ചെയ്തു. 45 ലക്ഷം സ്വീകരിക്കാനായി ഡൽഹിയിൽ എത്താനാണ് തട്ടിപ്പുകാർ ആവശ്യപ്പെട്ടത്.

ഭർത്താവിനെ അറിയിക്കാതെ 11 ലക്ഷം രൂപ നൽകിയ ശേഷം ഡൽഹിയിൽ എത്തിയപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടുവെന്ന് യുവതിക്ക് മനസ്സിലായത്. വീട്ടിൽ തിരിച്ചെത്തിയ യുവതി കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നു.
സമ്മാനത്തട്ടിപ്പിൽ വീണ ടെക്കിയുടെ ഭാര്യ ആത്മഹത്യ ചെയ്തു

SUMMARY: Bengaluru: In what is said to be the first case of its kind, a phishing scam has claimed the life of a 44-year-old woman in the city's police limits. In previous cases, victims of the scam would approach the police or cyber crime officials to initiate action against the accused who operate from undisclosed locations.

Keywords: Bengaluru, First case, Phishing scam, Life, 44-year-old, Woman, Approach, Police, Cyber crime, Officials
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia