Teacher? | ഞെട്ടിപ്പിക്കുന്നത്! അധ്യാപകന് വിദ്യാർഥിനിയോട് പ്രണയം; വാട്സ്ആപിൽ അശ്ലീല സന്ദേശങ്ങൾ അയച്ചു; ഒറ്റയ്ക്ക് സ്കൂളിൽ വരാനും ആവശ്യം; പിന്നീട് സംഭവിച്ചത് ഇങ്ങനെ
Jan 11, 2024, 15:44 IST
ലക്നൗ: (KVARTHA) വിദ്യാർഥിനിയുമായി അശ്ലീലവാക്കുകൾ ഉപയോഗിച്ച് വാട്ട്സ്ആപ്പിൽ ചാറ്റ് ചെയ്ത് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചെന്ന കേസിൽ അധ്യാപകനെതിരെ കേസെടുത്തു. വിദ്യാർഥിനി എല്ലാ ചാറ്റുകളുടെയും സ്ക്രീൻഷോട്ടുകൾ എടുത്ത് വീട്ടുകാരെ വിവരം അറിയിക്കുകയും തുടർന്ന് കുറ്റാരോപിതനായ അധ്യാപകനെതിരെ പൊലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകുകയും ചെയ്തു. ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് പരാതിക്കാരി.
'ജനുവരി ഏഴിന് രാവിലെ പ്രതിയായ അധ്യാപകൻ രോഹിത് കുമാർ ലോധി എന്നയാൾ ഇരയായ പെൺകുട്ടിക്ക് മൊബൈലിൽ മോശം സന്ദേശങ്ങൾ അയച്ചു. നല്ല മാർക്ക് നൽകാമെന്നാണ് അധ്യാപകൻ വാഗ്ദാനം നൽകിയത്. തുടർന്ന് ഒറ്റയ്ക്ക് സ്കൂളിൽ വരാൻ ആവശ്യപ്പെടുകയും ചെയ്തു. ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയും വീട്ടുകാരോട് ഒന്നും പറയരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ശാരീരിക ബന്ധത്തിന് സമ്മർദം ചെലുത്തുകയും ചെയ്തു. ഇര ഉടൻ തന്നെ എല്ലാ ചാറ്റുകളുടെയും സ്ക്രീൻഷോട്ടുകൾ എടുക്കുകയും കുടുംബവുമായി വിവരങ്ങൾ പങ്കിടുകയും ചെയ്തു. വീട്ടുകാർ പ്രതിയെ വീട്ടിലേക്ക് വിളിപ്പിച്ചപ്പോൾ വന്നില്ല. ഇതുമാത്രമല്ല വീട്ടുകാരെ ഭീഷണിപ്പെടുത്താനും തുടങ്ങി. ഇതേത്തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു'. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: News, World, Lucknow, Teacher, WhatsApp, Crime, Students, Case, Police, Complaint, Investigation, Police Station, Teacher ‘falls’ in love with student, sends messages on WhatsApp.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.