Arrested | കഞ്ചാവ് കടത്തുന്നതിനിടെ സ്‌കൂള്‍ അധ്യാപകന്‍ പൊലീസ് പിടിയില്‍; കണ്ടെടുത്തത് 775 ഗ്രാം കറുപ്പും 225 ഗ്രാം കഞ്ചാവും

 


റാഞ്ചി: (www.kvartha.com) കഞ്ചാവ് കടത്തുന്നതിനിടെ സ്‌കൂള്‍ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയില്‍ ബെസ്ര ഗ്രാമത്തിലെ സര്‍കാര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകന്‍ അര്‍ബിന്ദ് ശര്‍മയാണ് പിടിയിലായത്. പിടിയിലാകുമ്പോള്‍ ഇയാളുടെ പക്കല്‍ നിന്ന് 775 ഗ്രാം കറുപ്പും 225 ഗ്രാം കഞ്ചാവും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.

Arrested | കഞ്ചാവ് കടത്തുന്നതിനിടെ സ്‌കൂള്‍ അധ്യാപകന്‍ പൊലീസ് പിടിയില്‍; കണ്ടെടുത്തത് 775 ഗ്രാം കറുപ്പും 225 ഗ്രാം കഞ്ചാവും

സംഭവത്തെ കുറിച്ച് സിമരിയ സബ് ഡിവിഷണല്‍ പൊലീസ് ഓഫിസര്‍ അശോക് പ്രിയദര്‍ശി പറയുന്നത്:

ലഹരിവസ്തുക്കളുമായി ഛത്ര റോഡിലെ സിദ്ദീഖ്യര്‍ മോര്‍ ചെക് പോസ്റ്റില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.'ശര്‍മയെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. സായുധ പൊലീസ് ജവാന്‍മാരും ലോകല്‍ ബ്ലോക് ഡെവലപ്മെന്റ് ഓഫിസറും കുന്ദ സ്റ്റേഷനിലെ പൊലീസുകാരും സംഘത്തിലുണ്ടായിരുന്നു. ബൈകില്‍ എത്തിയ ശര്‍മയെ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. ലഹരിയുടെ ഉറവിടത്തെയും ഇടപാടുകാരേയും തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

അതേസമയം, സമീപകാലത്ത് ഇന്‍ഡ്യയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് സി ബി ഐ നടത്തുന്നത്. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 175 പേരെ അറസ്റ്റ് ചെയ്തു. ഇന്റര്‍പോളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോ (NCB), സംസ്ഥാന പൊലീസ് വകുപ്പുകള്‍ എന്നിവയുമായി ചേര്‍ന്നാണ് സി ബി ഐ റെയ്ഡുകള്‍ നടത്തുന്നത്. ഇതുവരെ 127 കേസുകള്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പലയിടത്തും തിരച്ചില്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.

Keywords: Teacher charged with drug trafficking, Jharkhand, News, Teacher, Arrested, Drugs, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia