Tea | ഒരു കിലോ തേയിലയ്ക്ക് 1.15 ലക്ഷം രൂപ! റെക്കോർഡ് വിലയ്ക്ക് വിറ്റുപോയ ഈ ചായപ്പൊടിയുടെ പ്രത്യേകതയെന്ത്?
Dec 18, 2022, 11:09 IST
ഗുഹാവത്തി: (www.kvartha.com) അസമിലെ തോട്ടങ്ങളിൽ നിന്നുള്ള തേയിലകൾ ലോകമെമ്പാടും പ്രശസ്തമാണ്. വളരെ വിലകൂടിയ നിരവധി ഇനങ്ങൾ ഉണ്ട്. വെള്ളിയാഴ്ച, അസമിലെ ദിബ്രുഗഡ് ജില്ലയിൽ നിന്നുള്ള അപൂർവ ഇനം തേയില പ്രത്യേക റെക്കോർഡ് സൃഷ്ടിച്ചു. സ്വകാര്യ ലേലത്തിൽ കിലോയ്ക്ക് 1.15 ലക്ഷം രൂപയ്ക്കാണ് ഇത് വിറ്റുപോയത്. ഈ അപൂർവ ഇനത്തിന്റെ പേര് ‘മനോഹരി ഗോൾഡ് ടീ’ (Manohari Gold) എന്നാണ്.
സ്വകാര്യ പോർട്ടലായ ടീ ഇൻടേക്കിൽ നടത്തിയ ലേലത്തിലാണ് മനോഹരി ഗോൾഡ് ടീയ്ക്ക് ഇത്രയും വില ലഭിച്ചതെന്ന് തേയിലത്തോട്ട ഉടമ രാജൻ ലോഹ്യ പറഞ്ഞു. 'കഴിഞ്ഞ അഞ്ച് വർഷമായി ഞങ്ങൾ മനോഹരി ഗോൾഡ് ഉത്പാദിപ്പിക്കുന്നു, തേയിലയുടെ ആവശ്യവും ഇഷ്ടവും അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഈ വർഷം ഒരു കിലോയ്ക്ക് 1.15 ലക്ഷം രൂപയ്ക്ക് വിറ്റു. അസമിനും സംസ്ഥാനത്തെ തേയില വ്യവസായത്തിനും ഇതൊരു സന്തോഷവാർത്തയാണ്. കൊൽക്കത്ത ആസ്ഥാനമായുള്ള ഒരു സ്വകാര്യ പോർട്ടൽ വഴിയാണ് തേയില വിറ്റത്, ഹൈദരാബാദ് ആസ്ഥാനമായുള്ള നീലോഫർ കഫേയാണ് ഇത് വാങ്ങിയത്', ലോഹ്യ വ്യതമാക്കി.
'എക്കാലത്തെയും ഉയർന്ന വില'
ഇത്തരമൊരു ലേലത്തിൽ തേയിലയ്ക്ക് ഇതുവരെ ലഭിക്കുന്ന ഏറ്റവും ഉയർന്ന വിലയാണിതെന്നും രാജൻ അവകാശപ്പെട്ടു. കഴിഞ്ഞ കുറേ വർഷങ്ങളായി മനോഹരി ബ്രാൻഡ് തേയില പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. 2021 ഡിസംബറിൽ ഈ ഇനം കിലോയ്ക്ക് 99,999 രൂപയ്ക്കാണ് വിറ്റത്.
എന്താണ് പ്രത്യേകത?
മനോഹരി ഗോൾഡ് ടീ എന്നത് ഒരു പ്രത്യേകതരം തേയില ഇലയാണ്. സൂര്യരശ്മികൾ ഭൂമിയിൽ പതിക്കുന്നതിന് മുമ്പ് പുലർച്ചെ നാല് മണിക്കും ആറ് മണിക്കും ഇടയിൽ ഇവ പറിച്ചെടുക്കുന്നു. പറിക്കുന്നത് മുതൽ പാക്കിങ് വരെ മുഴുവൻ വിദഗ്ധരായ ആളുകളാണ് കൈകാര്യം ചെയ്യുന്നത്. ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായ, മഞ്ഞകലർന്ന നിറമുള്ള തേയിലയാണ് ഇത്. മനോഹരി ഗോൾഡ് അതിന്റെ പ്രത്യേകതരം സുഗന്ധത്തിനും പ്രശസ്തമാണ്. ലോകത്തിലെ ഏറ്റവും വലിയ തേയില കൃഷി ചെയ്യുന്ന പ്രദേശങ്ങളിലൊന്നാണ് അസം.

Keywords: Assam's Manohari Gold Tea Sold at Record Rs 1.15 Lakh Per Kg; Here's What Makes It So Special, National,News,Top-Headlines,Assam,Latest-News,Record.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.