കേന്ദ്രബജറ്റ് കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ആശ്വാസമേകുമെന്ന് സൂചന
Feb 9, 2015, 16:03 IST
ന്യൂഡല്‍ഹി: (www.kvartha.com 09/02/2015) 2015-16 കാലഘട്ടത്തിലെ കേന്ദ്ര ബജറ്റ് വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ആശ്വാസമേകാന്‍ ഉതകുന്ന വിധത്തിലുള്ളതായിരിക്കുമെന്ന് സൂചനകള്‍. നികുതികള്‍ വെട്ടിച്ചുരുക്കിയാണ് ബജറ്റ് ആശ്വാസം നല്‍കുന്നത്. ഇതിലൂടെ വ്യക്തികള്‍ക്ക് പണം സ്വരുക്കൂട്ടി വയ്ക്കാനും കമ്പനികള്‍ക്ക് രാജ്യവികസനത്തിനായി കൂടുതല്‍ നിക്ഷേപം നടത്താനും സാധിക്കുമെന്നാണ് കരുതുന്നതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
കോര്‍പ്പറേറ്റ് നികുതികളുടെ കാര്യത്തിലും ഇതിലൂടെ മാറ്റമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷമായി മാറ്റമില്ലാതെ തുടരുകയാണ് കോര്‍പ്പറേറ്റ് നികുതി.
വര്‍ധിച്ചുവരുന്ന നികുതിയില്‍ നിന്നും രക്ഷ നേടാനായി പല കമ്പനികളും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് മാറ്റി വച്ചിട്ടുണ്ട. അത്തരം കമ്പനികള്‍ക്ക് സ്വന്തം രാജ്യത്ത് നിക്ഷേപം നടത്തുന്നതിനു സഹായകമാകുന്ന വിധത്തിലായിരിക്കും വരാന്‍ പോകുന്ന ബജറ്റ്. കൂടാതെ വ്യക്തികള്‍ക്കും നികുതിയിളവുകള്‍ ലഭിക്കും. പേര് വെളിപ്പെടുത്താത്ത ഔദ്യോഗികവൃത്തം അറിയിച്ചു
Also Read:

സ്മാര്‍ട്ടായി പോസ്റ്റോഫീസുകള്‍; കാസര്‍കോട് പോസ്റ്റോഫീസില്‍ ഇനിമുതല്‍ മൈ സ്റ്റാമ്പ്, കോര്‍ബാങ്കിങ് സൗകര്യവും
Keywords: Budget, Central Government, Country, New Delhi, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.