വാക്‌സിനെടുക്കാത്തവര്‍ക്ക് ഹോടെലുകളിലും മാളുകളിലും പ്രവേശനമില്ലെന്ന് മധുര ജില്ലാഭരണകൂടം
Dec 4, 2021, 12:58 IST
മധുര: (www.kvartha.com 04.12.2021) കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് ഹോടെലുകളിലും മാളുകളിലും ഷോപിങ് കോംപ്ലക്‌സുകളിലും പ്രവേശനമുണ്ടായിരിക്കില്ലെന്ന് തമിഴ്‌നാട് മധുര ജില്ലാഭരണകൂടം. നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ആളുകള്‍ക്ക് ഒരു ഡോസ് കോവിഡ് വാക്സിനെങ്കിലും എടുക്കാന്‍ ഒരാഴ്ച സമയം നല്‍കുന്നുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഒരാഴ്ചക്കുള്ളില്‍ വാക്‌സിന്‍ എടുത്തില്ലെങ്കില്‍ ഹോടെലുകള്‍, ഷോപിങ് മാളുകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളില്‍ പ്രവേശിപ്പിക്കില്ലെന്ന് മധുര ജില്ലാ കലക്ടര്‍ അനീഷ് ശേഖര്‍ വ്യക്തമാക്കി. മധുരയില്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ 71.6 ശതമാനമാണ്. 32.8 ശതമാനമാണ് രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍. രണ്ടാമത്തെ സമയപരിധി കഴിഞ്ഞിട്ടും വാക്‌സിന്‍ എടുക്കാത്ത മൂന്ന് ലക്ഷം പേരുണ്ടെന്നും കലക്ടര്‍ പറഞ്ഞു.
ഇന്‍ഡ്യയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ കൂടുതല്‍ ശക്തമായ നടപടികളിലേക്ക് കടന്നിരിക്കുകയാണ്. ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ണാടകയിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്.
Keywords: News, National, Vaccine, District Collector, COVID-19, Hotel, Tamil Nadu, Madurai, Ban, Mall, Entry, Tamil Nadu's Madurai To Ban Hotel, Mall Entry For Unvaccinated People
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.