Modi's birthday | പ്രധാനമന്ത്രി മോഡിയുടെ ജന്മദിനത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ണമോതിരം! 720 കിലോ മീനും വിതരണം ചെയ്യും; പിറന്നാള്‍ സ്പെഷലാക്കാന്‍ തമിഴ് നാട് ബിജെപി
Sep 16, 2022, 11:51 IST
ന്യൂഡെല്‍ഹി: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശം അതിന്റെ പാരമ്യത്തിലാണ്. ശനിയാഴ്ച അദ്ദേഹത്തിന്റെ ജന്മദിനം സ്പെഷലാക്കാന്‍ പലവിധ ഒരുക്കങ്ങളാണ് നടക്കുന്നത്. അതിനിടെ ബിജെപിയുടെ തമിഴ്‌നാട് ഘടകം പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ പ്രധാനമന്ത്രി മോദിയുടെ ജന്മദിനത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ണ മോതിരം നല്‍കാന്‍ തീരുമാനിച്ചു. ഇത് മാത്രമല്ല, ഈ ദിവസം 720 കിലോ മീന്‍ വിതരണം ചെയ്യാനും പദ്ധതിയുണ്ട്.
മോതിരത്തിന് രണ്ട് ഗ്രാം ഭാരമുണ്ടാകും
സ്വര്‍ണമോതിരം വിതരണം ചെയ്യുന്നതിനുള്ള ചിലവ് സംബന്ധിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ചെന്നൈയിലെ ആര്‍എസ്ആര്‍എം ആശുപത്രിയാണ് മോതിരം വിതരണം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഫിഷറീസ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സഹമന്ത്രി എല്‍ മുരുകന്‍ പ്രതികരിച്ചു. ഇവിടെ ജനിക്കുന്ന എല്ലാ കുട്ടികള്‍ക്കും സ്വര്‍ണമോതിരം നല്‍കും. ഒരു മോതിരത്തിന് ഏകദേശം രണ്ട് ഗ്രാം ഉണ്ടാകുമെന്നും അതിന് ഏകദേശം 5000 രൂപ വിലവരുമെന്നും അദ്ദേഹം പറഞ്ഞു. കണക്കുകള്‍ പ്രകാരം ശനിയാഴ്ച 15 മുതല്‍ 20 വരെ കുഞ്ഞുങ്ങള്‍ ആശുപത്രിയില്‍ ജനിക്കും.
മുഖ്യമന്ത്രി സ്റ്റാലിന്റെ മണ്ഡലത്തില്‍ മീന്‍ വിതരണം ചെയ്യും
പ്രധാനമന്ത്രി മോദിക്ക് 72 വയസ് തികയുന്നത് കണക്കിലെടുത്താണ് '720' കിലോ മീനുകള്‍ വിതരണം ചെയ്യുന്നത്. മീന്‍ വിതരണം ചെയ്യാന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മണ്ഡലം തെരഞ്ഞെടുത്തതായി മന്ത്രി എല്‍ മുരുകന്‍ പറഞ്ഞു. പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന (Pradhan Mantri Matsya Sampada Yojana) യെ പ്രോത്സാഹിപ്പിക്കാനാണ് ഇത്.
< !- START disable copy paste -->

You Might Also Like:
Keywords: Latest-News, National, Top-Headlines, PM-Modi-B'day, Narendra Modi, Tamil Nadu, BJP, Prime Minister, Birthday Celebration, Pradhan Mantri Matsya Sampada Yojana, Tamil Nadu unit of BJP to distribute gold rings among newborns on Modi's birthday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.