തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനായി സമാന്തര കിണര്‍ നിര്‍മിക്കാനുള്ള ശ്രമം പുനരാരംഭിച്ചു; തടസമായത് കാഠിന്യമേറിയ വലിയ പാറക്കെട്ടുകള്‍; 65 മണിക്കൂര്‍ പിന്നിടുമ്പോള്‍ കുട്ടിക്ക് ചലനമില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്ത്

 


തിരുച്ചിറപ്പള്ളി: (www.kvartha.com 28.10.2019) തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനായി സമാന്തര കിണര്‍ നിര്‍മിക്കാനുള്ള ശ്രമം പുനരാരംഭിച്ചു. 45 അടി കഴിഞ്ഞാല്‍ മണ്ണ് കാണാന്‍ കഴിയുമെന്ന പ്രതീക്ഷയും രക്ഷാ ദൗത്യത്തിന് നേതൃത്വം നല്‍കുന്നവര്‍ പങ്കുവെക്കുന്നുണ്ട്. അതിനിടെ കിണറ്റില്‍ വീണ് 65 മണിക്കൂര്‍ പിന്നിടുമ്പോള്‍ കുട്ടിക്ക് ചലനമില്ലെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

വലിയ കാഠിന്യമേറിയ പാറക്കെട്ടുകള്‍ തടസമായതിനെത്തുടര്‍ന്ന് കിണര്‍ നിര്‍മാണം രാവിലെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ യോഗം ചേരുകയാണ്. താഴ്ചയിലേക്ക് പോകും തോറും കാഠിന്യമേറിയ പാറകളാണെന്നത് നിര്‍മാണത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരിക്കയാണ്.

  തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനായി സമാന്തര കിണര്‍ നിര്‍മിക്കാനുള്ള ശ്രമം പുനരാരംഭിച്ചു; തടസമായത് കാഠിന്യമേറിയ വലിയ പാറക്കെട്ടുകള്‍; 65 മണിക്കൂര്‍ പിന്നിടുമ്പോള്‍ കുട്ടിക്ക് ചലനമില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്ത്

രാമനാഥപുരത്ത് നിന്ന് എത്തിച്ച പുതിയ റിഗ് യന്ത്രം ഉപയോഗിച്ചാണ് വേഗത്തില്‍ കിണര്‍ തുരക്കുന്നതിനുള്ള പ്രവര്‍ത്തനം നടന്നത്. അതിനിടെ കിണര്‍ കുഴിക്കുന്നതിനുള്ള യന്ത്രത്തിന് തകരാര്‍ സംഭവിച്ചു. ഇത് പരിഹരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. കുട്ടി വീണ കിണറില്‍ നിന്നും രണ്ടു മീറ്റര്‍ മാറിയാണ് പുതിയ കിണര്‍ കുഴിക്കുന്നത്. കുട്ടി കുടുങ്ങിയിരിക്കുന്ന ഇടത്തേക്ക് വേഗത്തില്‍ എത്താന്‍ കഴിയുന്ന മറ്റൊരു സ്ഥലം പരിശോധിക്കും.

  തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനായി സമാന്തര കിണര്‍ നിര്‍മിക്കാനുള്ള ശ്രമം പുനരാരംഭിച്ചു; തടസമായത് കാഠിന്യമേറിയ വലിയ പാറക്കെട്ടുകള്‍; 65 മണിക്കൂര്‍ പിന്നിടുമ്പോള്‍ കുട്ടിക്ക് ചലനമില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്ത്

അതുവരെ രണ്ടു മീറ്റര്‍ അകലെയുള്ള കിണര്‍ നിര്‍മാണം തുടരാനാണ് തീരുമാനം. അഞ്ചു മണിക്കൂര്‍ കൊണ്ട് ഇതുവരെ കുഴിച്ചത് 10 അടിയാണ്. തിങ്കളാഴ്ച തന്നെ കുട്ടിയെ പുറത്തെത്തിക്കാനുള്ള സാധ്യതകളാണ് പരിഗണിക്കുന്നത്. ഈ നിലയിലാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ കുഞ്ഞിന്റെ സമീപമെത്താന്‍ 24 മണിക്കൂറെങ്കിലും എടുക്കേണ്ടി വരുമെന്ന് ദൗത്യത്തിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥന്‍ പറയുന്നു. 100 അടി കുഴിയെടുത്ത ശേഷം കുട്ടിയുള്ള കുഴല്‍കിണറിലേക്ക് തിരശ്ചീനമായി കുഴിയെടുത്ത് എത്താനാണ് പദ്ധതി.

നിലവില്‍ 92 അടിയിലാണ് കുട്ടിയുള്ളത്. കുട്ടിയെ കൂടുതല്‍ താഴ്ചയിലേക്ക് പോവാതിരിക്കാന്‍ ആങ്കര്‍ ചെയ്ത് വെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചുമണിവരെ കുട്ടി പ്രതികരിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം കാര്യമായ പ്രതികരണമുണ്ടായിട്ടില്ലെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. കുഞ്ഞ് കുഴല്‍ കിണറില്‍ വീണിട്ട് 65 മണിക്കൂര്‍ കഴിഞ്ഞു.

75 മണിക്കൂര്‍ വരെ കുഞ്ഞിന്റെ ജീവന് ഭീഷണിയാവുന്ന തരത്തില്‍ ആരോഗ്യനില വഷളാകില്ല എന്ന പ്രതീക്ഷയിലാണ് ആരോഗ്യവിദഗ്ധര്‍. എന്നാല്‍ വരുന്ന പത്ത് മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ പുറത്തെടുക്കാനുള്ള സാധ്യത തുലോം കുറവായതിനാല്‍ ആശങ്കയിലാണ് എല്ലാവരും. നേരത്തെ ഹൈഡ്രോളിക് സംവിധാനം വഴി കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമം നടന്നിരുന്നു എന്നാല്‍ ഇത് വിജയിച്ചില്ല.

പിന്നീടാണ് സമാന്തരമായി കിണര്‍ കുഴിച്ച് കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചത്. അതിനിടെ കുട്ടിയെ തിങ്കളാഴ്ച തന്നെ പുറത്ത് എത്തിക്കുമെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി പനീര്‍ സെല്‍വം പറഞ്ഞു. തമിഴ്‌നാട്ടില്‍ ഉപയോഗ ശ്യൂനമായതും തുറന്ന് കിടക്കുന്നതുമായ മുഴുവന്‍ കുഴല്‍ കിണറുകളുടേയും കണക്ക് എടുക്കുമെന്നും കുറ്റക്കാര്‍ക്കെതിരൈ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ദുരന്തനിവാരണ സേന പരമാവധി വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും ഇക്കാര്യത്തില്‍ പരാതി ഉന്നയിക്കേണ്ട സ്ഥിതി ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Tamil Nadu: Parallel 110-feet hole being dug to rescue boy stuck in Trichy borewell, News, Borewell, Trending, Report, Child, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia