Killed | 'ഭാര്യയെയും 5 മക്കളെയും വെട്ടിക്കൊന്നതിനുശേഷം ഗൃഹനാഥന് ആത്മഹത്യ ചെയ്തു'
Dec 14, 2022, 10:49 IST
ചെന്നൈ: (www.kvartha.com) ഭാര്യയെയും അഞ്ച് മക്കളെയും വെട്ടിക്കൊന്നതിനുശേഷം ഗൃഹനാഥന് ആത്മഹത്യ ചെയ്തുവെന്ന് പൊലീസ്. തമിഴ്നാട് തിരുവണ്ണാമലൈയിലെ കാഞ്ചി മേട്ടൂരില്‍ തിങ്കളാഴ്ച രാത്രിയാണു നടുക്കുന്ന സംഭവം നടന്നത്. കുടുംബവഴക്കാണു ക്രൂരമായ കൊലപാതകത്തിലേക്കും തുടര്‍ന്നുള്ള ആത്മഹത്യയിലേക്കും നയിച്ചതെന്നാണു പൊലീസിന്റെ നിഗമനം.
സംഭവത്തെ കുറിച്ച് തിരുവണ്ണാമല പൊലീസ് പറയുന്നത്:
കര്‍ഷകത്തൊഴിലാളിയായ പളനിസാമി(45)യാണു ഭാര്യ വല്ലി(37), മക്കളായ ധനുശ്രീ, തൃഷ, മോനിഷ, ഭൂമിക, ശിവശക്തി എന്നിവരെ വെട്ടിക്കൊന്നതിനുശേഷം തൂങ്ങിമരിച്ചത്. ഉറങ്ങികിടക്കുന്ന കുട്ടികളടക്കമുള്ളവരെ കഴുത്തുവെട്ടിയാണു കൊലപ്പെടുത്തിയത്. അര്‍ധരാത്രിയാണു കൂട്ടക്കൊലപാതകവും ആത്മഹത്യയുമുണ്ടായത്.
പളനിസാമി അഞ്ചുലക്ഷം രൂപ പലിശയ്ക്കു കടം വാങ്ങിയിരുന്നു. ഇതിന്റെ തിരിച്ചടവു മുടങ്ങിയതിനെ ചൊല്ലി വീട്ടില്‍ വഴക്കു പതിവായിരുന്നു. മദ്യപിച്ചെത്തിയ പളനിസാമി കഴിഞ്ഞദിവസം രാത്രിയും ഭാര്യയുമായി വഴക്കിട്ടു. ഒടുവില്‍ വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് ഭാര്യയെയും മക്കളെയും വെട്ടിവീഴ്ത്തുകയായിരുന്നു. കരച്ചില്‍കേട്ടു അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴേക്കും അഞ്ചുപേര്‍ മരിച്ചിരുന്നു.
ഭൂമികയെന്ന കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Tamil Nadu man kills 5 family members, self, Chennai, News, Local News, Killed, Dead Body, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.