Teacher Assaulted | 'മകന്‍ പഠനത്തില്‍ പിറകോട്ട്'; വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് എടുത്തുകൊണ്ടിരിക്കുന്നതിനിടെ അധ്യാപികയ്ക്ക് മര്‍ദനം; രക്ഷിതാവിനെതിരെ കേസ്
Sep 15, 2022, 09:58 IST
ചെന്നൈ: (www.kvartha.com) വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കുന്നതിനിടെ അധ്യാപികയ്ക്ക് രക്ഷിതാവിന്റെ ക്രൂരമര്‍ദനം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തമിഴ്‌നാട്ടിലെ പുതുക്കോട്ട ആലങ്കുടിയിലാണ് സംഭവം. ആലങ്കുടി കന്യന്‍ കൊല്ലിയിലെ സര്‍കാര്‍ എല്‍പി സ്‌കൂളിലെ അധ്യാപിക ചിത്രാദേവിയ്ക്കാണ് മര്‍ദനമേറ്റത്. വനകങ്ങാട് സ്വദേശി ചിത്രവേലിനെതിരെ പൊലീസ് കേസെടുത്തു.
കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നതിനിടെ ചിത്രവേല്‍ എന്ന രക്ഷിതാവെത്തി അധ്യാപികയെ മര്‍ദിക്കുകയായിരുന്നുവെന്ന് മറ്റു വിദ്യാര്‍ഥികള്‍ പറഞ്ഞു. ചിത്രവേലിന്റെ മകന്‍ പഠനത്തില്‍ പിറകോട്ടാണെന്നും ഇതിന് കാരണം അധ്യാപികയാണെന്നും പറഞ്ഞായിരുന്നു മര്‍ദനമെന്നാണ് വിവര. ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നതായും സ്‌കൂളിലെ മറ്റ് അധ്യാപകര്‍ പറഞ്ഞു.
ചിത്രാദേവിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വടഗാഡ് പൊലീസ് കേസെടുത്തത്. കുട്ടികളെ പഠിപ്പിക്കുന്ന സമയത്ത് ക്ലാസ് മുറിയിലേക്ക് കയറിവന്ന ചിത്രവേല്‍, അധ്യാപികയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പെടുകയായിരുന്നുവെന്നും വിദ്യാര്‍ഥിയുടെ അവസ്ഥ അധ്യാപിക പറയുന്നതിനിടെ പുറത്തിറങ്ങിയ ചിത്രവേല്‍, വീണ്ടും ക്ലാസിലേയ്ക്ക് കയറിവന്ന് മര്‍ദിക്കുകയായിരുന്നുവെന്നും അധ്യാപിക നല്‍കിയ പരാതിയില്‍ പറയുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.