Udhayanidhi Stalin | ഒടുവില്‍ പ്രവര്‍ത്തകരുടെ ആഗ്രഹം സഫലമായി; ഉദയനിധി സ്റ്റാലിന്‍ കായിക വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

 


ചെന്നൈ: (www.kvartha.com) ഒടുവില്‍ പ്രവര്‍ത്തകരുടെ ആഗ്രഹം സഫലമായി. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും ഡി എം കെ യൂത് വിങ് സെക്രടറിയും നടനുമായ ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 

Udhayanidhi Stalin | ഒടുവില്‍ പ്രവര്‍ത്തകരുടെ ആഗ്രഹം സഫലമായി; ഉദയനിധി സ്റ്റാലിന്‍ കായിക വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു


ബുധനാഴ്ച രാവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍എന്‍ രവി അദ്ദേഹത്തിന് സത്യവാചകം ചൊല്ലികൊടുത്തു. കായിക വകുപ്പാണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്. മുത്തച്ഛന്‍ കരുണാനിധിയുടെ മണ്ഡലമായ ചെപോകില്‍ നിന്നുമാണ് ഉദയനിധി ജനവിധി തേടിയത്. മുത്തച്ഛന്റെ പാരമ്പര്യം ഒട്ടും മങ്ങലേല്‍ക്കാതെ അദ്ദേഹം സൂക്ഷിക്കുകയും ചെയ്തു.

ഉദയനിധി കൂടി മന്ത്രിസഭയില്‍ എത്തുന്നതോടെ തമിഴ്നാട് മന്ത്രിസഭയിലെ മന്ത്രിമാരുടെ എണ്ണം 34 ആയി ഉയരും. മുഖ്യമന്ത്രി സ്റ്റാലിന്‍ കൂടിയാകുന്നതോടെ മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 35 ആകും. മുഖ്യമന്ത്രി നേരിട്ട് മേല്‍നോട്ടം വഹിച്ചിരുന്ന പ്രത്യേക പദ്ധതികളുടെ നിര്‍വഹണ ചുമതലയും അദ്ദേഹത്തിനായിരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

തമിഴ്നാട് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിമാരില്‍ മൂന്നാമനാണ് 45-കാരനായ ഉദയനിധി. 37 വയസ്സുള്ള വിനോദസഞ്ചാര വകുപ്പ് മന്ത്രി ഡോ. മതിവേന്ദനാണ് ഏറ്റവും ചെറുപ്പം. സ്‌കൂള്‍ വിദ്യാഭ്യാസമന്ത്രി അന്‍പില്‍ മഹേഷിനും 45 വയസ്സാണ് പ്രായമെങ്കിലും ഉദയനിധിയെക്കാള്‍ ഏതാനും ദിവസങ്ങള്‍ക്ക് ഇളയതാണ്. ഇരുവരും അടുത്ത സുഹൃത്തുകളാണ്.

2019 മുതല്‍ ഡിഎംകെ യുവജന വിഭാഗത്തിന്റെ സെക്രടറിയാണ് ഉദയനിധി. 1982 മുതല്‍ 2017 വരെ നിലവിലെ മുഖ്യമന്ത്രി സ്റ്റാലിന്‍ വഹിച്ചിരുന്ന പദവിയാണിത്. 2021-ല്‍ തമിഴ്‌നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പും പാര്‍ടിയുടെ താരപ്രചാരകരില്‍ ഒരാളായിരുന്നു ഉദയനിധി.

Keywords: Tamil Nadu Chief Minister MK Stalin's Son, Udhayanidhi, Joins His Cabinet, Chennai, News, Politics, Chief Minister, Minister, Oath, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia