Rescued | മുംബൈയില്‍ നിന്ന് യുവാവ് തട്ടിക്കൊണ്ടുപോയ മകളെ യുപിയില്‍ നിന്ന് രക്ഷിച്ച് പിതാവ്; 'ടെയ്കന്‍' സിനിമയെ അനുസ്മരിപ്പിക്കും ഇടപെടല്‍!

 


മുംബൈ: (www.kvartha.com) സബര്‍ബന്‍ ബാന്ദ്രയിലെ വീടിന് സമീപത്ത് നിന്ന് ഉത്തര്‍പ്രദേശിലേക്ക് തട്ടിക്കൊണ്ട് പോയ 12 വയസുള്ള മകളെ കൂലിത്തൊഴിലാളി രക്ഷപ്പെടുത്തി. കേസില്‍ പ്രതിയായ ശാഹിദ് ഖാന്‍ (24) എന്നയാള്‍ ബാന്ദ്രയിലെ വസ്ത്രനിര്‍മാണ യൂണിറ്റില്‍ ജോലിക്കാരനാണെന്നും ഇരയുടെ കുടുംബം അതേ പ്രദേശത്താണ് താമസിച്ചിരുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'ടെയ്കന്‍' എന്ന സിനിമയിലെ ലിയാം നീസന്റെ കഥാപാത്രവുമായി പെണ്‍കുട്ടിയുടെ പിതാവിന്റെ പോരാട്ടത്തെ ബന്ധപ്പെടുത്തുകയാണ് അധികൃതര്‍.
      
Rescued | മുംബൈയില്‍ നിന്ന് യുവാവ് തട്ടിക്കൊണ്ടുപോയ മകളെ യുപിയില്‍ നിന്ന് രക്ഷിച്ച് പിതാവ്; 'ടെയ്കന്‍' സിനിമയെ അനുസ്മരിപ്പിക്കും ഇടപെടല്‍!

പൊലീസ് പറയുന്നത്

'സെപ്തംബര്‍ നാലിന് ചില ഷോപിംഗിന് തന്നോടൊപ്പം വരാന്‍ പ്രതി പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. കുട്ടിയെ കുര്‍ളയിലേക്ക് കൊണ്ടുപോയി, അവിടെ നിന്ന് സൂറതിലേക്ക് ബസില്‍ പോവുകയും പിന്നീട് ട്രെയിനില്‍ ഡെല്‍ഹിയില്‍ എത്തുകയും ചെയ്തു. വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് പെണ്‍കുട്ടി അമ്മയോട് ഒഴികഴിവ് പറഞ്ഞിരുന്നു. പെണ്‍കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും തട്ടിക്കൊണ്ടുപോകലിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

പെണ്‍കുട്ടിയുടെ പിതാവ് അയല്‍വാസികളോടും നാട്ടുകാരോടും അന്വേഷണം നടത്തുകയും പൊലീസിന്റെ സഹായത്തോടെ പ്രതിയെ കണ്ടെത്തുകയും ചെയ്തു. അലിഗഡിന് സമീപമുള്ള ഐട്രോളി ഗ്രാമത്തിലാണ് ഇയാള്‍ താമസിക്കുന്നതെന്ന് മനസിലാക്കിയ ഇരയുടെ പിതാവ് പ്രതിയുടെ കുടുംബവുമായി ബന്ധപ്പെടുകയും പ്രാദേശിക പൊലീസിന്റെയും ഗ്രാമീണരുടെയും സഹായത്തോടെ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തു.

സൂറതിലേക്കുള്ള ബസില്‍ മദ്യപിച്ച നിലയില്‍ പ്രതി തന്നെ ബലാത്സംഗം ചെയ്തുവെന്ന് മകള്‍ പറഞ്ഞതായി പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചിട്ടുണ്ട്. ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമത്തിന്റെ (പോക്‌സോ) പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സെക്ഷന്‍ 363 (തട്ടിക്കൊണ്ടുപോകല്‍) പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, ഇരയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും', നിര്‍മല്‍ നഗര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ:

Keywords:  Latest-News, National, Top-Headlines, Father, Kidnap, Missing, Investigates, Police, Mumbai, Uttar Pradesh, 'Taken' Movie Style, Mumbai Man Rescues Kidnapped Daughter From UP.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia