കള്ളപ്പണം: എച്ച് എസ് ബി സി ബാങ്കില്‍ റെയ്ഡ്

 


ഡെല്‍ഹി: (www.kvartha.com 18/02/2015) കള്ളപ്പണത്തെ കുറിച്ചുള്ള വിവരം പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ സ്വിറ്റ്‌സര്‍ലന്റിലെ എച്ച് എസ് ബി സി ബാങ്കില്‍ റെയ്ഡ്. എച്ച് എസ് ബി സി
യുടെ ജനീവ ശാഖയിലാണ് റെയ്ഡ് നടക്കുന്നത്. കള്ളപ്പണ നിക്ഷേപത്തില്‍ തെളിവ് ശേഖരിക്കാനാണ് സ്വിസ് പോലീസിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടക്കുന്നത്.

സ്വിറ്റ്‌സര്‍ലന്റിലെ എച്ച്എസ്ബിസി ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുള്ള 1195 ഇന്ത്യക്കാരുടെ പേരുകളും 1,600 കോടിയുടെ കള്ളപ്പണ നിക്ഷേപത്തിന്റെ കണക്കുകളും പുറത്ത് വന്നിരുന്നു. അംബാനി സഹോദരന്മാരടക്കമുള്ളവരുടെ പേരുകളും പട്ടികയിലുണ്ടായിരുന്നു. ഇവരില്‍ കണ്ണൂര്‍ സ്വദേശിനിയായ യുവതിയും ഉള്‍പെട്ടിരുന്നു.
കള്ളപ്പണം: എച്ച് എസ് ബി സി ബാങ്കില്‍ റെയ്ഡ്

ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപത്തെ കുറിച്ചുള്ള വിവരം പുറത്തുവന്നതോടെ കള്ളപ്പണം
വെളുപ്പിക്കാന്‍ സഹായിച്ച ഉദ്യോഗസ്ഥരേയും പോലീസ് ചോദ്യം ചെയ്യുമെന്നാണ് വിവരം. അതേസമയം കള്ളപ്പണക്കാരുടെ വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടതാണെന്ന വിശദീകരണവുമായി സ്വിറ്റ്‌സര്‍ലന്റ് രംഗത്തെത്തിയിരുന്നു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Swiss police raid HSBC's Geneva office, New Delhi, Switzerland, Woman., Police, Investment, Theft, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia